KeralaLatest News

നഗരസഭയിലെ മോഷണം, കൗണ്‍സിലർ രാജി വെച്ചേ തീരു; സമ്മർദ്ദം മുറുകുന്നു

ഒറ്റപ്പാലം: നഗരസഭയിൽ നടന്ന മോഷണത്തിൽ കൗൺസിലറുടെ രാജിക്കായുള്ള സമ്മർദ്ദം മുറുകുന്നു. പ്രതി ചേര്‍ക്കപ്പെട്ട നഗരസഭ കൗണ്‍സിലർ ബി സുജാതയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്നും രാജിക്കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കുമെന്നുമാണ് സിപിഐഎം നിലപാട്.

കഴിഞ്ഞമാസം 20നാണ് ഒറ്റപ്പാലം നഗരസഭയിലെ സ്ഥിരം സമിതി അംഗമായ ലതയുടെ 38000 രൂപ നഗരസഭ ഓഫീസിൽവെച്ച് മോഷണം പോയത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണം നാല് കൗൺസിലർമാരിലേക്കെത്തി. വിരലടയാള പരിശോധനയുൾപ്പടെ പൊലീസ് പൂർത്തിയാക്കി. ചോദ്യംചെയ്യലിൽ ആരും കുറ്റം സമ്മതിച്ചിരുന്നില്ല. വ്യക്തമായ തെളിവുകളില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാനാവില്ലെന്ന നിലപാടിലായിരുന്നു പൊലീസ്.

സുജാതയുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി തീരുമാനം വൈകുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ അമര്‍ഷമുണ്ട്. കഴിഞ്ഞ ദിവസം ചേര്‍ന്ന ചില ബ്രാഞ്ച് യോഗങ്ങളില്‍ പാര്‍ട്ടി അംഗങ്ങള്‍ ഇത് ഉന്നയിക്കുകയും ചെയ്തു. അതേസമയം കേസ് അന്വേഷിച്ചിരുന്ന ഒറ്റപ്പാലം എസ്ഐ വിപിന്‍ കെ വേണുഗോപാലിനെ സ്ഥലം മാറ്റി. നഗരസഭ കൗണ്‍സിലര്‍ സുജാതക്കെതിരായ മോഷണക്കുറ്റത്തില്‍ നടപടി വൈകിച്ചതിനെ തുടർന്നാണ് സ്ഥലംമാറ്റം എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button