Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsIndia

ഷീലാ ദിക്ഷിതിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി കെ.സി വേണുഗോപാൽ

ന്യൂ ഡൽഹി: മുൻ ഡൽഹി മുഖ്യ മന്ത്രി ഷീലാ ദീക്ഷിതിന്റെ നിര്യാണത്തിൽ അനുശോചിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഷീല ദിക്ഷിതിന്റെ ആകസ്മികമായ നിര്യാണം കോൺഗ്രസ് പാർട്ടിക്കും, രാജ്യത്തിനും തീരാ നഷ്ടമാണെന്നും കെ സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

അവസാന ശ്വാസം വരെ കോൺഗ്രസ് പാർട്ടിക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച സമുന്നതയായ നേതാവായിരുന്നു ഷീല ദിക്ഷിതെന്നു കെസി വേണുഗോപാൽ പറഞ്ഞു. ആധുനിക ഡൽഹിയുടെ വികസനത്തിന് അടിത്തറ നൽകിയ ഭരണാധികാരിയായിരുന്നു അവർ. രാഷ്ട്രീയ ജീവിതത്തിലും, വ്യക്തി ജീവിതത്തിലും കുലീനമായ ഔന്ന്യത്യം പ്രകടിപ്പിച്ച ശക്തയായ ജനപ്രതിനിധിയായിരുന്നു ഷീല ദിക്ഷിത്. കെ സി വേണുഗോപാൽ പറഞ്ഞു.

കുറഞ്ഞ കാലമാണെങ്കിൽ കൂടിയും കേരളത്തിന്റെ ഗവർണ്ണർ എന്ന നിലക്ക്, കേരള സമൂഹത്തിന്റെ ഒന്നാകെ ആദരവ് നേടാനും അവർക്കു സാധിച്ചു. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ പോലും അനാരോഗ്യം വകവെക്കാതെ കോൺഗ്രസ് പ്രവർത്തകർക്ക് ഊർജം നൽകാൻ മുൻപന്തിയിൽ ഷീല ദീക്ഷിത് ഉണ്ടായിരുന്നു. ആസന്നമായ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ സജ്ജമാക്കാൻ മുന്നിട്ടിറങ്ങിയ അവസരത്തിലാണ് ഷീല ദിക്ഷിത്തിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കെ സി വേണുഗോപാൽ അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button