ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തോടെ സി.പി.ഐയുടെ ദേശീയ പാര്‍ട്ടി പദവി തുലാസിലാണ്. ഈ പശ്ചാത്തലത്തില്‍ പാര്‍ട്ടിക്ക് പുതിയ നേതൃത്വത്തെ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് സി.പി.ഐ. ഇതിനായി പാര്‍ട്ടി മാറ്റത്തിനൊരുങ്ങുകയാണ്. സുധാകര്‍ റെഡ്ഡിക്ക് പകരം ഡി. രാജയെ സി.പി.ഐ ജനറല്‍ സെക്രട്ടറിയായി നിയമിക്കാനൊരുങ്ങുകയാണ് സി.പി.ഐ.
ജെ.എന്‍.യുവിലെ വിദ്യാര്‍ത്ഥി നേതാവായിരുന്ന കനയ്യ കുമാറിനെ ദേശീയ നിര്‍വാഹക സമിതിയില്‍ എടുക്കാന്‍ തീരുമാനമായി. ഡല്‍ഹിയില്‍ നടക്കുന്ന യോഗങ്ങളിലാണ് തീരുമാനമായത്. നിലവില്‍ ദേശീയ കൗണ്‍സില്‍ അംഗമാണ് കനയ്യ. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനയ്യ ബീഹാറിലെ ബെഗുസരായില്‍ നിന്ന് മത്സരിച്ചിരുന്നു. എന്നാല്‍ ബി.ജെ.പി നേതാവ് ഗിരിരാജ് സിംഗിനോട് പരാജയപ്പെട്ടു.
Post Your Comments