ലണ്ടന്‍: ലൈവ് വീഡിയോയുടെ ഇടയില്‍ പെർഫ്യൂമടിച്ചതിന് അവതാരകയ്ക്ക് ട്രോൾ മഴ. ലണ്ടനില്‍ നടക്കുന്ന വനിതാ ആഷസ് പരമ്പരയ്ക്കിടേയാണ് അബദ്ധം സംഭവിച്ചത്. ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹയ്ക്ക് ആയിരുന്നു അമളി സംഭവിച്ചത്.
പരമ്പരയ്ക്കിടെ കമന്ററി ബോക്സിലേക്ക് വരികയായിരുന്നു ഇഷ ഗുഹ. അവിടെ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്സും കമന്ററി നല്കുന്ന തിരക്കിലായിരുന്നു. ഇവരുടെ പിന്നിലേക്ക് വന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു. ആ സമയത്താണ് ലൈവ് പോകുകയാണെന്ന് ഇഷ അറിഞ്ഞത്.
ഇതിന്റെ വീഡിയോ പിന്നീട് സ്കൈ സ്പോര്‍ട്സ് ട്വീറ്റ് ചെയ്തു. ഇഷയുടെ ഈ അബദ്ധത്തെ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുന്നതാണ് ഈ വീഡിയോയിലുള്ളത്. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഇത്. എന്നാൽ എല്ലാവർക്കും നന്ദിപറയുകയാണ് ഇഷ ചെയ്തത്.
Post Your Comments