
തൃശൂര്‍: 15 വര്‍ഷമായി സ്‌റ്റേ വയറില്‍ കുടുങ്ങി പുറത്തിറങ്ങാനാവാതെ ഒരു കുടുംബം. തൃശൂര്‍ കുന്നത്തങ്ങാടി സ്വദേശി ജോണ്‍സനും കുടുംബത്തിനുമാണ് ഈ അവസ്ഥ ഉണ്ടായത്. പോസ്റ്റ് മാറ്റി സ്ഥാപിക്കാന്‍ തുകയടച്ചിട്ടും കെഎസ്‌ഇബി ഉദ്യോഗസ്ഥര്‍ ഇതുവരെ നടപടിയെടുത്തില്ല.
വീട്ടുമുറ്റത്ത് വൈദ്യുത പോസ്റ്റിന്റെ ഒരു സ്‌റ്റേ വയര്‍. ഗേയ്റ്റിനു പുറത്തായി മറ്റൊരു സ്‌റ്റേ വയറും. ഈ രണ്ടു സ്‌റ്റേ വയറുകളില്‍ തട്ടി പലതവണ വീണു. അതിഥികളാണ് കൂടുതലും വീണത്. കുട്ടികളെ പുറത്തിറക്കാന്‍ പേടിക്കണം. ഇനി, ഒരു വണ്ടി വീട്ടിലേയ്ക്കു കയറ്റാനോ കഴിയില്ല. രണ്ടര സെന്റ് ഭൂമിയിലാണ് ഇവരുടെ വീട്.പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ വർഷങ്ങൾക്ക് മുമ്പുതന്നെ 5000 രൂപ അടച്ചത്.
വൈദ്യുത പോസ്റ്റ് മാറ്റി സ്ഥാപിക്കാൻ നാട്ടുകാരും തയ്യാറാകുന്നില്ല.ഇതാണ് കെഎസ്‌ഇബി ഉദ്യോഗസ്ഥർ പറയുന്ന ന്യായം. ആര്‍ക്കും തടസമില്ലാതെ പോസ്റ്റ് സ്ഥാപിക്കാന്‍ സ്ഥലമുണ്ടായിട്ടും ഉദ്യോഗസ്ഥർ അത് ചെയ്യുന്നില്ലെന്നാണ് ജോൺസന്റെ ആരോപണം.
Post Your Comments