ഗുവാഹത്തി : ഇന്നലെയും ഇന്നുമായി 24 മണിക്കൂറിനിടെ നാലു തവണ അരുണാചല്‍ പ്രദേശില്‍ ഭൂചലനമുണ്ടായി. 5.5, 5.6, 3.8, 4.9 എന്നിങ്ങനെയാണ് റിക്ടര്‍ സ്‌കെയിലില്‍ തീവ്രത രേഖപ്പെടുത്തിയത്. ഭൂചലനങ്ങൾ സെക്കന്റുകള്‍ മാത്രം നീണ്ടുനിന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം 2.52 ന് ഈസ്റ്റ് കമേങ് ജില്ലയില്‍ 10 കിലോമീറ്റര്‍ ചുറ്റളവിലുണ്ടായ ഭൂചലനമാണ് ഏറ്റവും ഉയര്‍ന്ന തീവ്രത രേഖപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ച 4.24 നു ഇവിടെ തന്നെ വീണ്ടുമുണ്ടായ ഭൂചലനം 5.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. ആളപായമോ പരിക്കേറ്റതായോ,കെട്ടിടങ്ങള്‍ക്ക് കേടുപാടുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതോടൊപ്പം തന്നെ അയല്‍ സംസ്ഥാനങ്ങളായ അസമിലും നാഗാലാന്‍ഡിലും ഭൂചലനം അനുഭവപ്പെട്ടതായ റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു.
Post Your Comments