അസാമില്‍ വെള്ളപ്പൊക്കകെടുതി തുടരുകയാണ്. ലക്ഷക്കണക്കിനാളുകള്‍ തോരമഴയിലും വെള്ളത്തതിലും ദുരിതമനുഭവിക്കുമ്പോള്‍ പക്ഷേ മാധ്യമങ്ങള്‍ അതിന് വേണ്ടത്ര പരിഗണന നല്‍കുന്നില്ല. എന്തുകൊണ്ടെന്ന ചോദ്യത്തിന് കേരളത്തലെപ്പോലെ നൂറ്റാണ്ടിനിടെ സംഭവിച്ച ദുരന്തമല്ല അസാമിലേത്. പകരം എല്ലാ വര്‍ഷവും അനുഭവിച്ചുതീര്‍ക്കേണ്ട ദുരിതമാണ്. അതുകൊണ്ടുതന്നെയാണ് അസാമിലെ വെള്ളപ്പൊക്കം പത്രങ്ങളിലും ചാനലുകളും
മുന്‍നിര തലക്കെട്ടുകളില്‍ വരാത്തതും.
അധിക മഴക്കാലം ലഭിക്കുന്ന കാലാവസ്ഥാ മേഖലയിലാണ് അസം വരുന്നത്. മഴ ശക്തമാകുമ്പോള്‍ ബ്രഹ്മപുത്രയില്‍ വെള്ളം പൊങ്ങുന്നതും മണ്ണിടിച്ചിലിന്റെയും മ്റ്റും അവശിഷ്ടങ്ങള്‍ വഹിക്കേണ്ടി വരുന്നതും വെള്ളപ്പൊക്കത്തിനുള്ള സ്വാഭാവിക കാരണങ്ങളിലൊന്നാണിവിടെ. തണ്ണീര്‍ത്തടങ്ങളുടെ നാശവും സമതലങ്ങളുടെ കൈയേറ്റവും കൂടിയായപ്പോള്‍ വര്‍ഷം കഴിയുന്തോറും അസാമിലെ വെള്ളപ്പൊക്ക പ്രശ്നം രൂക്ഷമാകുകയാണ്. മഴയെത്തിയാല്‍ പിന്നാലെ വെള്ളപ്പൊക്കമുണ്ടാകുമെന്ന് അസാമിലെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും സുനിശ്ചിതമാണ്. ഓര്‍ക്കുക കേരളത്തില്‍ കഴുത്തറ്റം വെള്ളമെത്തിയപ്പോഴാണ് വെള്ളപ്പൊക്കെ എന്ന ദുരിതം മലയാളികള്‍ ആദ്യമായി അറിഞ്ഞതെന്ന്.
അസം സ്റ്റേറ്റ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ജൂലൈ 18 വരെ മരണസംഖ്യ 27 ആയി ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്ത് ആകെയുള്ളത് 33 ജില്ലകളാണ്. ഇതില്‍ 28 ജില്ലകളിലെ 4,000 ഗ്രാമങ്ങളെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്. കേരളത്തിലേതുപോലെ മൂന്ന് കോടിയിലധികം വരും അസാമിലെയും ജനസംഖ്യ, ഇതില്‍ ആരക്കോടിയിലധികം ആളുകളെ വെള്ളപ്പൊക്കം ഗുരുതരമായി തന്നെ ബാധിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആയിരത്തോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായപ്പോള്‍ നൂറോളം മൃഗങ്ങള്‍ ഒഴുകിപ്പോയി. മനുഷ്യര്‍ക്കൊപ്പം 16 ലക്ഷത്തിലധികം മൃഗങ്ങളെയും വെള്ളപ്പൊക്കം ദുരിതത്തിലാക്കിയെന്ന് പറയാം. കാസിരംഗ ദേശീയോദ്യാനത്തില്‍ കാണ്ടാമൃഗങ്ങള്‍ ഉയര്‍ന്ന പ്രദേശത്തെത്താന്‍ പാടുപെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. രണ്ട് ലക്ഷം ഹെക്ടറില്‍ കൂടുതല്‍ വിളഭൂമിയെയും വെള്ളപ്പൊക്കം ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങള്‍ – റോഡുകള്‍, പാലങ്ങള്‍, കലുങ്കുകള്‍., പൊതു കേന്ദ്രങ്ങള്‍ എന്നിവയെയെല്ലാം പ്രളയം ബാധിച്ചു.
അസാമിലെ വെള്ളപ്പൊക്കം മനുഷ്യജീവിതത്തെ നഷ്ടത്തിലേക്ക് നയിക്കുകയും സമ്പദ്വ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടാക്കുകയും ചെയ്യുകയാണ്. കേന്ദ്ര ജല കമ്മീഷന്‍ കണക്കുകള്‍ പ്രകാരം ആസാമില്‍ പ്രതിവര്‍ഷം ശരാശരി 26 ലക്ഷം ആളുകളാണ് പ്രളയബാധിതരാകുന്നത്. മനുഷ്യരും മൃഗങ്ങളും, കൃഷ്യയും അടിസ്ഥാനസൗകര്യങ്ങളുമായി 130 കോടിയോളം രൂപയുടെ നഷ്ടമാണ് എല്ലാ കൊല്ലവും പ്രളയം അസാമിന് സമ്മാനിക്കുന്നത്. പക്ഷേ വര്‍ഷം തോറും അസാമിനെ തേടിയെത്തുന്ന ഈ പ്രളയത്തിന് മനുഷ്യനിര്‍മ്മിതവും പ്രകൃതിദത്തവുമായ കാരണങ്ങളുണ്ട്. മഴക്കാലത്ത് അമിതമായ മഴ ലഭിക്കുന്ന കാലാവസ്ഥാ മേഖലയിലാണ് അസമിലെ ഭൂരിഭാഗം ഭൂപ്രദേശവും. 248 സെന്റിമീറ്റര്‍ മുതല്‍ 635 വരെ മഴ ലഭിക്കുന്നുണ്ടെന്നാണ് ജന്‍ശക്തി മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സ്ഥാപനമായ ബ്രഹ്മപുത്ര ബോര്‍ഡിന്റെ കണക്ക്. ഒരു മണിക്കൂറില്‍ 40 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ പതിവാണ്. ഒരു ദിവസം 500 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തിയ അവസരങ്ങളുണ്ട്.
സോണിന്റെ ഭൂപ്രകൃതിയും കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കുത്തനെയുള്ള ചരിവുകള്‍ നദികളെ സമതലങ്ങളിലേക്ക് ഒഴുകാന്‍ പ്രേരിപ്പിക്കുന്നു.
വടക്കുകിഴക്കന്‍ പ്രദേശങ്ങളില്‍ ഭൂരിഭാഗവും. ഇടയ്ക്കിടെ ഉണ്ടാകുന്ന ഭൂകമ്പങ്ങളും മണ്ണിടിച്ചിലും മണ്ണിനെയും അവശിഷ്ടങ്ങളെയും നദികളിലേക്ക് തള്ളിവിടുന്നു. ഈ അവശിഷ്ടം നദീതടങ്ങളെ ഉയര്‍ത്തി വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്നു. വെള്ളപ്പൊക്ക സാഹചര്യം വഷളാക്കുന്ന കയ്യേറ്റമാണ് മനുഷ്യനിര്‍മിത കാരണങ്ങളില്‍ ആദ്യം പറയേണ്ടത്. 1940-41 ല്‍ ബ്രഹ്മപുത്ര താഴ്വരയിലെ ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 9-29 ആളുകളായിരുന്നു; ഇത് ഇപ്പോള്‍ ഒരു ചതുരശ്ര കിലോമീറ്ററിന് 200 ആളുകള്‍ വരെ ഉയര്‍ന്നുവെന്ന് ബ്രഹ്മപുത്ര ബോര്‍ഡ് അറിയിച്ചു. പ്രകൃതിദത്തമായ നീരൊഴുക്കുകളായ തണ്ണീര്‍ത്തടങ്ങളും ജലാശയങ്ങളും ആസൂത്രിതമായി നശിപ്പിക്കപ്പെട്ടതും ഈ കയ്യേറ്റം മൂലമാണ്. കായലുകള്‍ സംരക്ഷണം നല്‍കുന്നുണ്ടെങ്കിലും അവയില്‍ മിക്കതും പരിപാലിക്കപ്പെടുന്നില്ല.
സ്ഥിതിഗതികള്‍ ഇങ്ങനെയൊക്കെ ഇരിക്കെ പ്രളയക്കെടുതികളില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ ആദ്യം ചെയ്യേണ്ടത് മുന്നറിയിപ്പ് സംവിധാനം ശക്തമാക്കുക എന്നതാണ്. ഈ മുന്നറിയിപ്പ് സംവിധാനങ്ങള്‍ ശാസ്ത്രീയ സമീപനത്തെ അടിസ്ഥാനമാക്കി വേണം. തണ്ണീര്‍ത്തടങ്ങളും പ്രാദേശിക ജലാശയങ്ങളും പുനരുജ്ജീവിപ്പിക്കണം, അങ്ങനെ പ്രകൃതിദത്ത ഡ്രെയിനേജ് സംവിധാനം വഴി അധിക ജലം ഒഴുകുന്നതിനുള്ള ഒരു തടമായി അവ പ്രവര്‍ത്തിക്കും. കായലുകള്‍ പതിവായി പരിശോധിക്കുന്നതും കാര്യക്ഷമമാകണം,, അല്ലെങ്കില്‍ വര്‍ഷംതോറും വെള്ളപ്പൊക്കത്തിലാകുക എന്നത് അസാമിന്റെ വിധിയായി തീരും.
കടപ്പാട് ഇന്ത്യടുഡേ
Post Your Comments