
തിരുവനന്തപുരം: മദ്യലഹരിയിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ യുവാവ് സുഹൃത്തിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. ഇന്നലെ രാത്രി മുട്ടത്തറിയിലാണ് സംഭവം നടന്നത്. കുഞ്ഞുശങ്കര്‍ എന്നയാളെ സുഹൃത്തായ മഹേഷ് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. മഹേഷിനെ ഫോര്‍ട്ട് പോലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം കായംകുളത്ത് ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിന് കുത്തേറ്റു. കായംകുളത്ത് കൊറ്റുകുളങ്ങര സ്വദേശി അഷ്‌റഫിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 8.45 ഓടെ പുല്ലുകുളങ്ങരയിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
Post Your Comments