രാജ്യത്തിന്റെ സ്വന്തം വിനോദമായിരുന്നിട്ടു കൂടി കബഡിയക്ക് കൂടുതല്‍ പ്രാതിനിധ്യം ഇന്ത്യന്‍ യുവത്വത്തിനിടയില്‍ ലഭിച്ചിരുന്നില്ല. ഒരു പക്ഷേ കുട്ടിക്കാലത്ത് ഒരു പ്രവാശ്യം പോലും കബഡി കളിക്കാത്തരായി ആരും തന്നെ ഉണ്ടായിരുന്നിട്ടുണ്ടാവില്ല. എന്നാല്‍ മണ്‍മറഞ്ഞു പോകുമായിരുന്ന ഈ ലാളിത്യമാര്‍ന്ന വിനോദത്തെ സ്വീകരണമുറിയിലെത്തിച്ച് വീണ്ടും ജനപ്രിയമാക്കി മാറ്റിയത് പ്രൊ കബഡി എന്ന പരിപാടിയാണ്. കബഡിയെ അന്താരാഷ്ട്ര തലത്തില്‍ ഉയര്‍ത്തി കൊണ്ടു വരുന്നതിനു കൂടിയാണ് ഇത്തരത്തില്‍ ഒരു പരിപാടി ആരംഭിച്ചത്.
20 മിനുട്ട് വീതമുള്ള രണ്ട് പകുതികളിലായി 40 മിനുട്ട് ആണ് കബഡി കളിയുടെ ദൈര്‍ഘ്യം. വളരെ ലാളിത്യം നിറഞ്ഞ വിനോദമാണെങ്കിലും കളിക്കുള്ളിലും നിരവധി നിയമങ്ങളുണ്ട്. കളിയിലെ കുറച്ച് പ്രധാന നിയമങ്ങളെ കുറിച്ചിറിയാം: 12 കളിക്കാരാണ് ഓരോ ടീമിലും ഉണ്ടാകുക. എന്നാല്‍ 7 പേര്‍ മാത്രമാണ് കളിക്കളത്തില്‍ ഉണ്ടാകുക. 13 മീറ്റര്‍ നീളവും 10 മീറ്റര്‍ വീതിയുമാണ് കബഡി കളിക്കുള്ള കളിക്കളത്തിന് ഉണ്ടാകുക. കളത്തിന്റെ ഓരോ പകുതിയിലും കുറുകെ രണ്ടു വരകള്‍ ഉണ്ടാകും ഇതിനെ ബോള്‍ക്ക് ലൈന്‍ എന്നാണ് പറയുന്നത്. റൈഡിന് എത്തുന്ന കളിക്കാരന്‍ എതിര്‍ ടീമിന്റെ കോര്‍ട്ടിലെ ഈ ബോള്‍ക്ക് ലൈന്‍ മുറിച്ചു കടന്നാല്‍ മാത്രമേ റൈഡ് അംഗീകരിക്കുകയുള്ളൂ. ഒരു കളിക്കാരന്‍ എതിര്‍ടീമിന്റെ കളത്തില്‍ പ്രവേശിക്കുന്നതിനെയാണ് റൈഡ് എന്ന് പറയുന്നത്.
കളത്തിനു കുറുകയുള്ള രണ്ടാമത്തെ വരയെ ബൊണസ് ലൈന്‍ എന്നാണ് പറയുന്നത്. എതിരാളിയുടെ കോര്‍ട്ടില്‍ ആറ് അല്ലെങ്കില്‍ അതില്‍ കൂടുതല്‍ കളിക്കാര്‍ ഉള്ളപ്പോള്‍ കളത്തിലെ രണ്ടാമത്തെ വരയായ ബോണസ് ലൈന്‍ ഭേദിച്ചാല്‍ ബോണസ് പോയിന്റ് ലഭിക്കും. അതേസമയം ഈ ലൈന്‍ ഭേദിക്കുമ്പോള്‍ കളിക്കാരന്റെ ഒരു കാല്‍ അന്തരീക്ഷത്തില്‍ ഉയര്‍ന്നു നില്‍ക്കണം.
റൈഡറായി വരുന്ന കളിക്കാരനും, എതിര്‍ ടീമിലെ കളിക്കാരനും തമ്മില്‍ സ്പര്‍ശിക്കുമ്പോള്‍ മാത്രം കോര്‍ട്ടിന്റെ ഭാഗമായി കണകാക്കുന്ന ഒന്നാണ് ലോബി. കളത്തിന്റെ ഇരുവശത്തു കാണുന്ന മഞ്ഞ നിറത്തിലുള്ള ഭാഗമാണിത്. കളിക്കാര്‍ സ്പര്‍ശിക്കാതെ ഈ ഭാഗത്തേക്ക് പോയാല്‍ കളിക്കളത്തിന് വെളിയില്‍ കടന്നതായി കണക്കാക്കും.
ഒരു റൈഡര്‍ എതിര്‍ ടീമിലെ ഒന്നോ അതിലധികമോ കളിക്കാരെ തൊട്ടതിനു ശേഷം തിരികെ സ്വന്തം കളത്തിലെത്തുമ്പോള്‍ ലഭിക്കുന്നതാണ് ടച്ച് പോയിന്റ്.കൂടാതെ റൈഡര്‍ തൊട്ട എതിര്‍ടീമിലെ കളിക്കാരന്‍ കളത്തില്‍ നിന്ന് പുറത്തു പോകുകയും ചെയ്യും.
ട്രാക്കിള്‍ പോയിന്റ്: ഒരു റൈഡര്‍ എതിര്‍ ടീമിന്റെ കളത്തില്‍ പ്രവേശിച്ച് ടീം അംഗങ്ങളെ തൊട്ട് തിരികെ പോകുമ്പോള്‍ റൈഡറെ പ്രതിരോധിക്കുന്ന രീതിയാണ് ട്രാക്കിള്‍ . സ്വന്തം കോര്‍ട്ടിലേയ്ക്ക് മടങ്ങാന്‍ ശ്രമിക്കുമ്പോള്‍ എതിര്‍ ടീമംഗങ്ങള്‍ റെഡറുടെ കാലില്‍ പിടിച്ച്
ട്രാക്കിള്‍ ചെയ്യന്നു. തുടര്‍ന്ന് നിലത്തു വീഴ്ത്തി റൈഡര്‍ തന്റെ കോര്‍ട്ടിലേക്ക് മടങ്ങി പോകുന്നത് തടയുന്നു. എന്നാല്‍ വസ്ത്രത്തില്‍ പിടിച്ചു വലിക്കാന്‍ അനുമതിയില്ല.
ഒൃരു ടീമിലെ എല്ലാം അംഗങ്ങളേയും റൈഡര്‍ തൊട്ടാല്‍ അവര്‍ എല്ലാവരും കളിക്കു പുറത്താകും. ഇങ്ങനെ എല്ലാവരേയും പുറത്താക്കുന്നതിനെ ആള്‍ ഔട്ട് എന്നാണ് പറയുക. ഒരു ടീമിലെ എല്ലാ കളിക്കാരെയും പുറത്താക്കുന്ന ടീമിന് 2 പോയിന്റും ലഭിക്കും.
Post Your Comments