ന്യൂഡല്‍ഹി: ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനുകള്‍ നിര്‍ത്തലാക്കുന്ന കാര്യത്തിൽ നിലപാട് വ്യക്തമാക്കി ഇന്ത്യന്‍ റെയില്‍വേ. പാവപ്പെട്ടവന്റെ എസി ട്രെയിനായി അറിയപ്പെടുന്ന ഗരീബ് രഥ് ട്രെയിനുകൾ നിര്‍ത്തലാക്കുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ റെയില്‍വേ നിഷേധിച്ചു. ഗരീബ് രഥ് ട്രെയിനുകള്‍ ഒന്നുകില്‍ ഘട്ടം ഘട്ടമായി പൂര്‍ണ്ണമായും നിര്‍ത്തലാക്കുകയോ അല്ലങ്കില്‍ ഇവയെ മെയിലുകളോ എക്‌സ്പ്രസ് ട്രെയിനുകളോ ആക്കി മാറ്റുമെന്നായിരുന്നു പുറത്തുവന്ന വാർത്തകൾ. എന്നാൽ നിലവില്‍ ഇന്ത്യന്‍ റെയില്‍വേ അത്തരത്തിലുള്ള ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് റെയില്‍വേ വൃത്തങ്ങള്‍ അറിയിച്ചു. ഇടത്തരക്കാരെ ലക്ഷ്യമിട്ട് 2006-ല്‍ ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രി ആയിരിക്കുമ്പോഴാണ് ഗരീബ് രഥ് സര്‍വീസുകള്‍ ആരംഭിച്ചത്.
Post Your Comments