തിരുവനന്തപുരം : കനത്തമഴയെത്തുടർന്ന് സംസ്ഥാനത്ത് പലയിടത്തും കടലാക്രമണം രൂക്ഷമാകുന്നു.കൊല്ലം ആലപ്പാട്ട് കടലാക്രമണം രൂക്ഷമാകുകയാണ്. വീടുകളിൽ വെള്ളം കയറി.നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. എറണാകുളം ചെല്ലാനത്തും രൂക്ഷമായ കടൽക്ഷോഭം നടക്കുകയാണ്.കാമ്പനപടി ,ബസാർ മേഖലയിലെ വീടുകളിൽ വെള്ളം കയറി.
വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികൾ പ്രതിഷേധിക്കുന്നു. കടലിൽ കാണാതായവരെ കണ്ടതെന്ന് നടപടിയില്ലെന്ന് പ്രതിഷേധക്കാർ പറയുന്നു.വിഴിഞ്ഞം പുതിയതുറ, കൊച്ചുപ്പള്ളി സ്വദേശികളായ മത്സ്യത്തൊഴിലാളികളെയാണ് കാണാതായത്.ബുധനാഴ്ച വൈകീട്ടാണ് ഇവർ കടലിലേക്ക് പോയത്.കാണാതായവർക്കായി തെരച്ചിൽ നടത്തുന്നുണ്ട്.
ഉൾക്കടലിൽ വള്ളം മുങ്ങി മൂന്നുപേരെ കാണാതായി. കൊല്ലം നീണ്ടകരയിൽനിന്ന് ആറ് നോട്ടിക്കൽ മൈൽ അകലെയാണ് വള്ളം മുങ്ങിയത്. തമിഴ്‍നാട്ടിൽനിന്നുള്ള സൈലത്
മാതാ വള്ളമാണ് മുങ്ങിയത്.രണ്ടുപേർ നീന്തി രക്ഷപ്പെട്ടു. കാണാതായവർക്കായി തെരച്ചിൽ നടത്തുകയാണ്.അതിനിടെ മീൻ പിടിക്കുന്നതിനിടെ ഒരാൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. തിരുവല്ല നാന്നൂർ സ്വദേശി കോശി (54 )ആണ് മരിച്ചത്
Post Your Comments