ബെംഗുളൂരു: ഓരോ ദിവസം കഴിയും തോറും കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി ഏറി വരികയാണ്. നാടകീയ രംഗങ്ങള്‍ക്കൊടുലില്‍ സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ വാഴുമോ വീഴുമോ എന്നത് കണ്ടു തന്നെ അറിയണം. എന്നാല്‍ രാഷ്ട്രീയ യുദ്ധത്തിനിടയിലും സൗഹൃദത്തിന്റെ രസകരമായ കാഴ്ചകളും ഇന്നലെ സംസ്ഥാന നിയമസഭയായ വിധാന്‍ സൗധയില്‍ അരങ്ങേറി. വ്യാഴ്‌ഴ്ചത്തെ വിശ്വാസ വോട്ടെടുപ്പ് മാറ്റി വച്ചതിനെ തുടര്‍ന്ന് പ്രതിഷേധിച്ച് ധര്‍ണ നടത്തിയ ബിജെപി എംഎല്‍എമാര്‍ നിയമസഭാ ഹാളില്‍ അന്തിയുറങ്ങിയതാണ് ആ രസകരമായ കഴ്ചയ്ക്ക് കാതലായത്.
രാത്രിയില്‍ രാഷ്ട്രീയം മറന്ന് ഉപമുഖ്യമന്ത്രി ജി.പരമേശ്വര നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് ഭക്ഷണവുമായി നേരിട്ടെത്തി. എംഎല്‍എമാരുമായി കുശലാന്വേഷണം നടത്തി ഭക്ഷണം നല്‍കിയ ശേഷമാണ് അദ്ദേഹം മടങ്ങിപ്പോയത്.
ഭക്ഷണവും മറ്റും എത്തിക്കുക ഞങ്ങളുടെ ഉത്തരവാദിത്തമാണ്. ചിലര്‍ക്ക് പ്രമേഹവും മറ്റ് ചിലര്‍ക്ക് രക്തസമ്മര്‍ദത്തിന്റെയും പ്രശ്നങ്ങള്‍ ഉള്ളവരാണ്. അതുകൊണ്ട് അവര്‍ക്ക് വേണ്ടതൊക്കെ എത്തിച്ചു. രാഷ്ട്രീയത്തിനപ്പുറം ഞങ്ങള്‍ സുഹൃത്തുക്കളാണ്. ഇത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണെന്ന് ജി.പരമേശ്വര പറഞ്ഞു.
Post Your Comments