തിരുവനന്തപുരം: കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിമർശനം. കാലാവസ്ഥ പ്രവചനം കൂടുതല്‍ കാര്യക്ഷമമാകണമെന്നും റെഡ് അലേര്‍ട്ട് പ്രഖ്യാപനം ജനം ഗൗരവത്തിലെടുക്കാത്ത സാഹചര്യമാണുള്ളതെന്ന് ആക്ഷേപമുയരുന്നതായും ദുരന്തനിവാരണ അതോറിറ്റി അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തില്‍നിന്ന് ലഭിക്കുന്ന മുന്നറിയിപ്പുകളുടെ പശ്ചാത്തലത്തിൽ പല ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മുന്നറിയിപ്പനുസരിച്ച് 20 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്യേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തില്‍ ഒരിടത്തും 12 സെന്റിമീറ്ററില്‍ കൂടുതല്‍ മഴ പെയ്തില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു.
Post Your Comments