തിരുവല്ല: മാര്‍ത്തോമ്മാ സഭയിലെ യുവ വൈദികനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം സെന്റ് തോമസ് സ്‌കൂള്‍ ചാപ്ലയിനായ ആറന്മുള സ്വദേശി റവ. വിനീത് മാത്യുവിന്റെയും സേബ വിനീതിന്റെയും മകള്‍ ജൊവാന റെയ്ച്ചല്‍ വിനീത് (5 മാസം) ആണ് മരണപ്പെട്ടത്. ഇന്നലെ വൈകുന്നേരം അടൂരില്‍ വച്ചായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും ചെങ്ങന്നൂരേക്ക് പോകുകയായിരുന്ന കാര്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന മീന്‍ വണ്ടിയില്‍ ഇടിക്കുകയായിരുന്നു. ഉടന്‍ തന്നെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. കുഞ്ഞിന്റെ മൃതദേഹം തിരുവല്ല പുഷ്പഗിരി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. സംസ്‌കാരം പിന്നീട്.
Post Your Comments