ലഖ്നൗ: ശ്രീ രാമന്‍ എവിടെയാണ് ജനിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമൈന്നും അത് അന്വേഷിക്കാന്‍ പ്രത്യേക സമിതിയുടെ ആവശ്യമില്ലെന്നും രാം ജന്‍മഭൂമി ന്യാസ്. അയോധ്യ തര്‍ക്കം സംബന്ധിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാന്‍ മധ്യസ്ഥ പാനല്‍ തയ്യാറെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം. മധ്യസ്ഥസമിതിയോട് ജൂലാ പതിനെട്ടിനകം സ്റ്റാറ്റസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്നും അതിനായി കോടതി അനുമതി നല്‍കുകയോ പാര്‍ലമെന്റ് നിയമനിര്‍മ്മാണം നടത്തുകയോ ചെയ്യണമെന്നും ന്യാസിന്റെ മുതിര്‍ന്ന അംഗം മഹാന്ത് കമല്‍ നയന്‍ ദാസ് പറഞ്ഞു. സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിക്ക് തങ്ങള്‍ എല്ലായ്‌പ്പോഴും എതിരായിരുന്നെന്നും രാമന്‍ എവിടെയാണ് ജനിച്ചതെന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. രാമന്‍ ജനിച്ചത് അയോധ്യയിലാണെന്ന് ലോകത്തുള്ളവര്‍ക്കെല്ലാം അറിയാമെന്നും അവിടെയാണ് മന്ദിരം പണിയേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേസില്‍ വാദം കേള്‍ക്കുന്നതിനിടെ ഹാജരാക്കിയ വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതി വിധി പറയുമന്നെ് തങ്ങള്‍ ആഗ്രഹിക്കുന്നെന്നും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേരിട്ടോ അല്ലാതെയോ ക്ഷേത്രനിര്‍മാണത്തെ അനുകൂലിക്കുന്നുണ്ടെന്നും മഹാന്ത് കമല്‍ നയന്‍ ദാസ്് പറഞ്ഞു. കാരണം ദശലക്ഷക്കണക്കിന് ഹിന്ദുക്കളുടെ വികാരവുമായി ബന്ധപ്പെട്ടതാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തര്‍ക്ക സ്ഥലത്തിന്റെ ചുമതല ഏറ്റെടുക്കുന്നതിനും രാമക്ഷേത്രത്തിന്റെ മേല്‍നോട്ടത്തിനും 1993 ജനുവരി 25 ന് വിശ്വ ഹിന്ദു പരിഷത്തിലെ അംഗങ്ങള്‍ സ്വതന്ത്ര ട്രസ്റ്റായി സ്ഥാപിച്ചതാണ് രാംജന്‍മഭൂമി ന്യാസ്. മഹാന്ത് രാം ചന്ദ്ര പരമഹാനാണ് നയാസിന്റെ ആദ്യ തലവന്‍.
Post Your Comments