തടവുപുള്ളികള്‍ ജയില്‍ ചാടാന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് പട്‌നയ്ക്കടുത്തുള്ള ബ്യൂര്‍ ജയില്‍ കനത്ത സുരക്ഷയില്‍. ചില തടവുകാര്‍ കൂട്ടത്തോടെയുള്ള ജയില്‍ചാടല്‍ പദ്ധതി ആസൂത്രണം ചെയ്തിട്ടുണ്ടെന്നായിരുന്നു ഐബിയുടെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് ബുധനാഴ്ച രാത്രി ജയിലിനു ചുറ്റും ബീഹാര്‍ പോലീസ് അതീവസുരക്ഷ ഒരുക്കുകയും ജയിലിലും പരിസരത്തും ശക്തമായ പരിശോധന നടത്തുയും ചെയ്തു.
നിരവധി കുറ്റവാളികളെയും തീവ്രവാദികളെയും ബ്യൂര്‍ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളതിനാല്‍ ഐബി റിപ്പോര്‍ട്ട് പൊലീസിന് വലിയ തലവേദനയായി. 2013 ല്‍ പട്‌നയിലെ ഗാന്ധി മൈതാനത്ത് സീരിയല്‍ സ്ഫോടനങ്ങള്‍ നടത്തിയ തീവ്രവാദികളെ പാര്‍പ്പിച്ചിരിക്കുന്നതും ഈ ജയിലിനുള്ളിലാണ്. ബംഗ്ലാദേശില്‍ നിന്നുള്ള ഭീകരരായ ചില തീവ്രവാദികളും ഇവിടെയുണ്ട്.അവരെക്കൂടാതെ നക്‌സല്‍ പ്രവര്‍ത്തകരെയും ഗുരുതരമായ ക്രിമിനല്‍ കുറ്റത്തിന് ശിക്ഷിക്കപ്പെട്ടവരെയും ഇതിനുള്ളില്‍ പാര്‍പ്പിച്ചിട്ടുണ്ട്. 2005 ലെ കുപ്രസിദ്ധമായ ജയില്‍ച്ചാട്ട കേസിലെ മുഖ്യപ്രതിയായ അജയ് കനു എന്ന നക്‌സലൈറ്റ് ഇവിടെയുള്ളതാണ് പൊലീസിന്റെ ആശങ്ക ഇരട്ടിയാക്കുന്നത്. ് 2005 നവംബര്‍ 13 നാണ് ജയിലിനുള്ളില്‍ ആസൂത്രണം ചെയ്ത പദ്ധതി തടവുകാര്‍ വിജയകരമായി നടപ്പിലാക്കിയത്.
ഐബി മുന്നറിയിയപ്പ് 2005ലെ ജയില്‍ ചാടല്‍ സംഭവമാണ് ഓര്‍മപ്പെടുത്തുന്നത്. കനുവിനെ മോചിപ്പിക്കാനായി നക്‌സലുകള്‍ ആസൂത്രണം ചെയ്തതായിരുന്നു അത്.. ബീഹാര്‍, ഛാര്‍ഖണ്ഡ്, ആന്ധ്രാപ്രദേശ്, ഒഡീഷ തുടങ്ങി നിരവധി സംസ്ഥാനങ്ങളിലെ പോലീസ് വകുപ്പുകള്‍ ആവശ്യപ്പെടുന്ന കുറ്റവാളിയാണ് അജയ് കനു. 5 ലക്ഷം രൂപ തലക്ക് ്‌വിലയിട്ട കനു ഒരു പതിറ്റാണ്ടിന് മുമ്പ് ധന്‍ബാദില്‍ നിന്ന് കൊല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയാണ് അറസ്റ്റിലായത്.
Post Your Comments