മുംബൈ: വാഹന ലോകത്തുനിന്നു ലഭിക്കുന്ന ഏറ്റവും പുതിയ വർത്തയനുസരിച്ച് എർട്ടിഗയുടെ ഇലക്ട്രിക്ക് പതിപ്പ് അധികം താമസിയാതെ തന്നെ ഇറങ്ങുമെന്നാണ് സൂചന. മാരുതി സുസുക്കിയുടെ എർട്ടിഗ എം പി വിയുടെ പുത്തന്‍ പതിപ്പ് കഴിഞ്ഞ വര്‍ഷമാണ് അവതരിപ്പിച്ചത്.
എര്‍ട്ടിഗയ്‍ക്കുള്ള ജനപ്രീതി എംപിവി ശ്രേണിയില്‍ കണക്കിലെടുത്താണ് വാഹനത്തിന്‍റെ ഇലക്ട്രിക് പതിപ്പിനെക്കുറിച്ചും കമ്പനി ആലോചിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ ഇലക്ട്രിക് വാഹനമായ വാഗണ്‍ ആര്‍ ഈ വര്‍ഷം അവസാനത്തോടെ വിപണിയിലെത്തുമെന്നും തൊട്ടു പിന്നാലെ ഇലക്ട്രിക് എര്‍ട്ടിഗയുടെ നിര്‍മാണം കമ്പനി തുടങ്ങിയേക്കുമെന്നാണ് സൂചന.
സാധാരണ എർട്ടിഗയേക്കാൾ വലിപ്പമുണ്ടായിരിക്കും ഈ മോഡലിന്. മാരുതി-ടൊയോട്ട കൂട്ടുകെട്ടില്‍ ഒരുങ്ങുന്നതിനാല്‍ പുതിയ പേരിലായിരിക്കും ഈ വാഹനം എത്തുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടൊയോട്ടയുമായുള്ള സഹകരണത്തിലൂടെയായിരിക്കും ഇലക്ട്രിക് വാഹനം ഒരുങ്ങുകയെന്നാണ് റിപ്പോര്‍ട്ട്. 2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയില്‍ ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ അവതരിപ്പിച്ച എര്‍ട്ടിഗയുടെ പുതുതലമുറയെ 2018 നവംബറിലാണ് വിപണിയിലെത്തിക്കുന്നത്.
Post Your Comments