KeralaLatest News

പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം വിദേശത്തേയ്ക്ക് കടന്ന പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടി

റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുകയായിരുന്നു

റിയാദ്: അവധിക്കു നാട്ടില്‍ വന്നപ്പോള്‍ 13-കാരിയെ പീഡിപ്പിച്ച് സൗദിയിലേയ്ക്ക് കടന്ന പോക്‌സോ കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. കൊല്ലം ഓച്ചിറ സ്വദേശി സുനില്‍കുമാര്‍ ഭദ്രനെ (39) ആണ് കഴിഞ്ഞ ദിവസം ഇന്റര്‍പോളിന്റെ സഹായത്തോടെ പിടികൂടിയത്.
കൊല്ലം സിറ്റി പോലീസ് കമീഷണര്‍ മെറിന്‍ ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലീസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ന് പുലര്‍ച്ചെ 1.30-ഓടെയാണ് പോലീസ് സംഘം പ്രതിയുമായി് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

റിയാദില്‍ കഴിയുന്ന സുനില്‍ കുമാറിനെ നാട്ടിലെത്തിക്കാന്‍ ഒന്നര വര്‍ഷമായി നടത്തിവന്ന ശ്രമങ്ങള്‍ വിജയിക്കാതായതോടെ കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. തുടര്‍ന്ന് റിയാദില്‍ നിന്ന് പിടികൂടിയ പ്രതിയെ അല്‍ഹൈര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുകയായിരുന്നു്. ഇതാാദ്യമായാണ് പോക്‌സോ കേസില്‍ അറസ്റ്റും കൈമാറ്റവും നടക്കുന്നത്.

2017 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. റിയാദില്‍ ജോലി ചെയ്യുന്ന സുനില്‍ കുമാര്‍ അവധിക്ക് നാട്ടിലെത്തിയപ്പോള്‍ പട്ടിക ജാതിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ ഇളയച്ഛന്റെ സുഹൃത്തായിരുന്നു പ്രതി. പെണ്‍കുട്ടി പീഡനത്തിനിരയായ വിവരം സഹപാഠികള്‍ വഴി സ്‌കൂളിലെ അധ്യാപിക അറിയുകയും അവര്‍ ചൈല്‍ഡ് ലൈന് വിവരം കൈമാറുകയുമായിരുന്നു. ചൈല്‍ഡ് ലൈന്‍ നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരം പീഡിപ്പിച്ചതായി വ്യക്തമായി.

എന്നാല്‍ അവധി കഴിഞ്ഞ് ജോലി സ്ഥലത്തേയ്ക്ക് മടങ്ങിയ സുനിലിനെ അറസ്റ്റ് ചെയ്യാന്‍ സംസ്ഥാന പോലീസിനു കഴിഞ്ഞിരുന്നില്ല. ഇതിനിടയില്‍ കൊല്ലം കരിക്കോട്ടുള്ള മഹിളാമന്ദിരത്തിലേക്ക് മാറ്റിയ പെണ്‍കുട്ടി അവിടെവച്ച് അന്തേവാസിയായ മറ്റൊരു കുട്ടിയോടൊപ്പം ആത്മഹത്യ ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഇതിന് ഉത്തരവാദികളായ മഹിളാമന്ദിരത്തിലെ ജീവനക്കാര്‍ ജയിലിലാണ്.

2010 ല്‍ പ്രധാനമന്ത്രിയായിരുന്ന ഡോ. മന്‍മോഹന്‍ സിംഗിന്റെ സൗദി സന്ദര്‍ശനത്തിനിടെയാണ് ഇരുരാജ്യങ്ങള്‍ തമ്മില്‍ കുറ്റവാളികളുടെ കൈമാറ്റത്തിന് ധാരണയുണ്ടായത്. ഇന്ത്യയും സൗദി അറേബ്യയും കരാറുണ്ടാക്കിയ ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ പോലിസ് ഓഫീസര്‍ ഇത്തരമൊരു ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. പ്രതിയെ ഇന്ന്് കോടതിയില്‍ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button