തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തില്‍ നഷ്ടമായ പ്രതിച്ഛായ വീണ്ടെടുക്കാനുള്ള പുതിയ നീക്കവുമായി എസ് എഫ് ഐ. വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പഴയ കമ്മിറ്റിക്ക് പകരം പുതിയ അഡ്‌ഹോക് കമ്മിറ്റിയ്ക്ക് രൂപം നല്‍കി. കുത്തേറ്റ അഖിലിനെയും കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് സംഘടന പുതിയ കരുക്കള്‍ നീക്കുന്നത്. കമ്മിറ്റിയില്‍ വന്‍ അഴിച്ചുപണിയാണ് സംഘടന നടത്തിയത്.
പുതിയ കമ്മിറ്റി കണ്‍വീനറായി യൂണിവേഴ്‌സിറ്റി ചെയര്‍മാനും, എസ് എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും, രണ്ടാം വര്‍ഷ എം എ വിദ്യാര്‍ഥിയുമായ എ ആര്‍ റിയാസിനെ നിയമിച്ചു. 25 അംഗ കമ്മിറ്റിയില്‍ യൂണിവേഴ്‌സിറ്റിയിലെ എല്ലാ വകുപ്പുകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം കുത്തേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിന്റെ മൊഴി പേലീസ് രേഖപ്പെടുത്തി. തന്നെ കുത്തിയത് ശിവരഞ്ജിത്താണെന്നും സഹായിച്ചത് നസീമാണെന്നും അഖില്‍ പോലീസിന് മൊഴിനല്‍കി.
ക്യാമ്പസിലിരുന്ന് പാട്ടുപാടിയതാണ് പെട്ടെന്നുള്ള ആക്രമണത്തിന് കാരണമെന്നും അഖില്‍ പോലീസിനോട് പറഞ്ഞു.സമൂഹ മാധ്യമങ്ങളിൽ പുതിയ കമ്മറ്റിയെ കുറിച്ച് വലിയ ചർച്ചകളാണ് നടക്കുന്നത്.
Post Your Comments