കൊച്ചി: സംസ്ഥാനത്തെ പ്രളയവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പ്രളയ ധനസഹായത്തിനുള്ള അപ്പീല്‍ അപേക്ഷകളില്‍ തീര്‍പ്പുണ്ടാക്കുന്നത് വൈകുമെന്ന് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ 2,60,269 അപേക്ഷകളാണ് സര്‍ക്കാറിന് ലഭിച്ചത്. ഇതില്‍ 571 അപേക്ഷകള്‍ മാത്രമാണ് തീര്‍പ്പാക്കി.
മറ്റ് അപേക്ഷകള്‍ പരിശോധിച്ച് വരികയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഡാം മാനേജ്‌മെന്റിലെ പിഴവില്‍ ജുഡിഷ്യല്‍ അന്വേഷണം വേണം, പ്രളയപുരനരധിവാസം വേഗത്തിലാക്കണം, പ്രളയം മനുഷ്യ നിര്‍മ്മിതമാണോ എന്ന് പരിശോധിക്കണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുളള ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ചിന് മുന്നിലുളളത്.
അതേസമയം കേരള പുനര്‍നിര്‍മ്മാണത്തിന് സഹായ വാഗ്ദാനവുമായി കൂടുതല്‍ ഏജന്‍സികള്‍ രംഗത്തെത്തി. ലോകബാങ്കും എഡിബിയും അടക്കമുളള ഏജന്‍സികളാണ് തിരുവനന്തപുരത്ത് നടന്ന വികസനപങ്കാളിത്ത സമ്മേളനത്തില്‍ സഹായം ഉറപ്പ് നല്‍കിയത്. നവകേരള നിര്‍മ്മാണത്തിനായുളള 31,000 കോടി സമാഹരിക്കാനാണ് സര്‍ക്കാര്‍ വീണ്ടും വിദേശ ഏജന്‍സികളുടെ സഹായം തേടിയത്. ലോകബാങ്ക്, എഡിബി, ജര്‍മ്മന്‍ ബാങ്കായ കെഎഫ്ഡബ്ല്യു, ജാപ്പനീസ് ഏജന്‍സിയായ ജെയ്ക, ഫ്രഞ്ച് ഡെവലപ്‌മെന്റ് ഏജന്‍സി തുടങ്ങി നിരവധി ഏജന്‍സികള്‍ ഫണ്ട് വാഗ്ദാനം ചെയ്തു.
Post Your Comments