
ആന്റിഓക്സിഡന്റുകളാൽ സമൃദ്ധമായ പ്രകൃതിദത്തമായ ഒന്നാണ് തേൻ. തേനിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ആരോഗ്യത്തിനും ചര്‍മത്തിനും മുടിസംരക്ഷണത്തിനുമെല്ലാം പല രീതിയില്‍ തേന്‍ ഉപയോഗിയ്ക്കുന്നുണ്ട്. പ്രമേഹരോഗികള്‍ക്കും ഒരു പരിധി വരെ തേന്‍ ഉപയോഗിയ്ക്കാം. അലര്‍ജി പ്രശ്നങ്ങള്‍ക്കും രോഗപ്രതിരോധശേഷി കുറയുന്നവര്‍ക്കുമെല്ലാം തേൻ ശീലമാക്കാവുന്നതാണ്.
അമിതവണ്ണം തടയാന്‍ ഉപയോഗിക്കാവുന്ന ഒരു പ്രധാന ഔഷധമാണ് തേന്‍. ശാരീരികപ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്താനും അതുവഴി അധികമുള്ള കൊഴുപ്പിനെ ഇല്ലാതാക്കി തടികുറയ്ക്കാനും തേന്‍ സഹായിക്കും. തേനിലെ വൈറ്റമിനുകള്‍ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. തേനിലെ ആന്റിഓക്സിഡന്റുകള്‍ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇത് ധമനികള്‍ ചുരുങ്ങുന്നതു തടയാന്‍ സഹായിക്കും. ഇതുവഴി രക്തപ്രവാഹം ഏറെ വര്‍ദ്ധിപ്പിയ്ക്കാനുമാകും. കുടലിന്റെ ആരോഗ്യത്തിനും മലബന്ധമകറ്റുന്നതിനുമെല്ലാം തേൻ കഴിക്കുന്നത് ഉത്തമമാണ്. തേനില്‍ ഫ്ളേവനോയ്ഡുകള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയേറെ അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ടുതന്നെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ ഗുണകരമാണിത്.
Post Your Comments