![kerala police](/wp-content/uploads/2019/07/kerala-police-1.jpg)
കോട്ടയം: ക്യാൻസർ രോഗിയായ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പാലാ പോലീസ് സ്‌റ്റേഷനിലെ ഗ്രേഡ് എ എസ് ഐ ജോബി ജോര്‍ജിനെ സസ്‌പെന്‍ഡ് ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി.
പാലാ സ്വദേശിയായ അഖില്‍ ബോസിനെ (32) വാഹനപരിശോധനക്കിടെ മര്‍ദ്ദിച്ച സംഭവത്തിലാണ് എ എസ് ഐയെ ജില്ലാ പോലീസ് മേധാവി പി. എസ്. സാബു സസ്‌പെന്‍ഡ് ചെയ്തത്. മര്‍ദനത്തില്‍ അഖിലിന്റെ ചെവിക്ക് പരിക്കേറ്റിരുന്നു.
സ്‌റ്റേഷനില്‍ വച്ച് അഖിലിനെ ക്രൂരമായി മര്‍ദ്ദിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. മദ്യപിച്ച് വാഹനമോടിച്ചെന്നാരോപിച്ചാണ് അഖിലിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. അസുഖ വിവരം പോലീസിനോട് അഖിൽ പറഞ്ഞിരുന്നു. വൈദ്യ പരിശോധനയ്ക്ക് വിധേയമാകാം എന്ന് അറിയിച്ചെങ്കിലും പോലീസ് തയ്യാറായില്ലെന്നും ഇവര്‍ കുറ്റപ്പെടുത്തി. മദ്യപിച്ചിട്ടില്ലെന്ന് പല തവണ പോലീസിനോട് പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments