Latest NewsIndia

ജമ്മു കശ്മീർ തീവ്രവാദ മുക്തമാകുന്നു , കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ സുരക്ഷാസേന വധിച്ചത് 963 ഭീകരരെ

2014നും 2019​നു​മി​ടെ 413 സു​ര​ക്ഷാ സൈ​നി​ക​ര്‍ക്ക് വീ​ര​മൃ​ത്യു സംഭവിച്ചതായും അദ്ദേഹം അറിയിച്ചു.

ന്യൂ​ഡ​ല്‍​ഹി: ജ​മ്മു കാ​ഷ്മീ​രി​ല്‍ ക​ഴി​ഞ്ഞ അ​ഞ്ചു വ​ര്‍​ഷ​ത്തി​നി​ടെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ച ഭീ​ക​ര​രു​ടെ ക​ണ​ക്ക് പു​റ​ത്ത് വി​ട്ട് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം. വി​വി​ധ ഏ​റ്റു​മു​ട്ട​ലു​ക​ളി​ല്‍ 963 ഭീ​ക​ര​രെ​യാ​ണ് വ​ധി​ച്ച​ത്. സൈ​ന്യം വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത സ​മീ​പ​നം സ്വീ​ക​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഭീ​ക​ര​രു​ടെ എ​ണ്ണം കു​റ​ഞ്ഞി​രി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഭീ​ക​ര​രെ നേ​രി​ടാ​നു​ള്ള ശ്ര​മ​ത്തി​ല്‍ 2014നും 2019​നു​മി​ടെ 413 സു​ര​ക്ഷാ സൈ​നി​ക​ര്‍ക്ക് വീ​ര​മൃ​ത്യു സംഭവിച്ചതായും അദ്ദേഹം അറിയിച്ചു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി ജി. ​കി​ഷ​ന്‍ റെ​ഡ്ഢി ലോ​ക്‌​സ​ഭ​യെ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. അതിർത്തിയിൽ ഇന്ത്യൻ ആർമി കർശനമായ പട്രോളിംഗ് ആണ് നടത്തുന്നതെന്നും കഴിഞ്ഞ വർഷത്തെ ആദ്യ മാസങ്ങളെ അപേക്ഷിച്ചു ഈ വർഷം 43 ശതമാനം നുഴഞ്ഞു കയറ്റത്തിന് കുറവുണ്ടായെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button