ന്യൂദല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മാണത്തിലിരിക്കുന്നത് 189 പുതിയ റെയില്‍വേ ലൈനുകള്‍. 3.74 ലക്ഷം കോടി രൂപ ചെലവ് വരുന്ന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വിവിധ ഘട്ടങ്ങളിലാണെന്നും റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ പറഞ്ഞു.
റെയില്‍വേ പദ്ധതികള്‍ക്ക് മേഖല തിരിച്ചുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും 2019 മാര്‍ച്ച് വരെ പുതിയ ലൈന്‍ പദ്ധതികള്‍ക്കായി 76,917 കോടി രൂപ ചെലവഴിച്ചിട്ടുണ്ടെന്നും ഗോയല്‍ അറിയിച്ചു.
2019 ഏപ്രില്‍ ഒന്നുവരൈ ഇന്ത്യന്‍ റെയില്‍വേ 2,555 കിലോമീറ്റര്‍ നീളമുള്ള 189 പുതിയ ലൈന്‍ പ്രോജക്ടുകള്‍ ഏറ്റെടുത്തിട്ടുണ്ട്. 3,74,753 കോടി രൂപയാണ് ഇതിന്റെ നിര്‍മാണച്ചെലവായി കണക്കാക്കുന്നതെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.
ഇത് നടപ്പാക്കലിന്റെയോ ആസൂത്രണത്തിന്റെയോ അനുമതിയുടെയോ ആയ വിവിധ ഘട്ടങ്ങളിലാണെന്നും അദ്ദേഹം ചോദ്യോത്തര വേളയില്‍ സഭയെ അറിയിച്ചു.
Post Your Comments