മോയിസ്ച്ചറൈസറുകൾക്കും ലിപ് ബാമുകൾക്കും പകരമായി ഉപയോഗിക്കാനാകുന്ന ഒന്നാണ് വാസ്‌ലിൻ. വാസ്‌ലിന് നിങ്ങളുടെ ചർമ്മത്തിൽ മറ്റൊന്നിനും ചെയ്യാൻ സാധിക്കാത്ത അത്ഭുതങ്ങൾ ചെയ്യാൻ കഴിയും. വാസ്‌ലിൻ ഉപയോഗിച്ച് ലിപ് ഗ്ലോസ് ഉണ്ടാക്കാൻ സാധിക്കും. അതിനായി വേണ്ടത് നിങ്ങളുടെ പഴയ ഒരു ലിപ്സ്റ്റിക്കും ഒരു സ്പൂൺ വാസ്‌ലിനും മാത്രമാണ്. ലിപ്സ്റ്റിക്ക് മുറിച്ച് വാസ്‌ലിനൊപ്പം ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇതോടെ ഹോം മേഡ് ലിപ് ഗ്ലോസ് തയ്യാറാക്കാവുന്നതാണ്.
മസ്കാര ഇടുന്നതിനുള്ള കോല് വാസ്‌ലിൻ ജാറിൽ മുക്കണം. ശേഷം ഒരു കോട്ട് കൺപീലികളിലും പുരികങ്ങളിലും പുരട്ടുക. രാത്രി ഉറങ്ങാൻ കിടക്കുന്നതിന് മുൻപ് ഇത് ചെയ്യണം. സ്ഥിരമായി കുറച്ച് ദിവസം ഇത് തുടർന്നാൽ താമസിയാതെ കട്ടിയുള്ള പുരികവും കൺപീലികളും സ്വന്തമാക്കാൻ കഴിയുന്നതാണ്. Liകാലുകളിൽ സ്ഥിരമായി പെട്രോളിയം ജെല്ലി പുരട്ടുന്നതും ഉത്തമമാണ്. ഇത് കാലുകൾക്ക് കൂടുതൽ തിളക്കം കൊണ്ടുവരും. പെർഫ്യൂം അടിക്കുന്നതിന് മുൻപ് ആ ഭാഗത്ത് കുറച്ച് ജെല്ലി പുരട്ടണം. ഇത് തീർച്ചയായും സുഗന്ധം ദീർഘനേരം നിലനിൽക്കാൻ സഹായിക്കും. തലയോട്ടി വരണ്ട് പൊട്ടുന്നത് ഒഴിവാക്കാൻ എളുപ്പമാർഗ്ഗമാണ് അല്പം വാസ്ലിൻ തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുന്നത്. തലയിൽ എണ്ണ തേയ്ക്കുന്നത് പോലെ ഇത് തേച്ച് പിടിപ്പിച്ചാൽ മതിയാകും.
Post Your Comments