Latest NewsInternational

പീഡിപ്പിക്കാന്‍ ശ്രമിച്ച അക്രമിയില്‍ നിന്ന് രക്ഷപെട്ട് ഓടി, എത്തിച്ചേര്‍ന്നത് കാട്ടില്‍; ഒടുവില്‍ രക്ഷയായത് വളര്‍ത്തുനായയുടെ ബുദ്ധി

കാലിഫോര്‍ണിയ: കുടുംബത്തിനൊപ്പം ട്രെക്കിംഗിന് ഇറങ്ങിയ അറുപതുകാരിയെ മധ്യവയസ്‌കന്റെ പീഡനശ്രമത്തില്‍ നിന്നും രക്ഷിച്ചത് വളര്‍ത്തുനായയുടെ ഇടപെടല്‍. വാരാന്ത്യത്തില്‍ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാലിഫോര്‍ണിയയിലെ വൈറ്റ് പര്‍വ്വതനിരകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അറുപതുകാരിയായ ഷെറില്‍ പവ്വല്‍. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് ദുരനുഭവങ്ങളായിരുന്നു.

ഷെറിലിന്റെ ഭര്‍ത്താവ് കാര്‍ പാര്‍ക്ക് ചെയ്യാന്‍ പോയ സമയത്താണ് അവര്‍ക്കരികിലേക്ക് കത്തിയുമായി അക്രമിയെത്തിയത്. കത്തിമുനയില്‍ ഇയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ഷെറില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഭയന്നുള്ള ഓട്ടത്തിനിടയില്‍ അവര്‍ എത്തിച്ചേര്‍ന്നതാകട്ടെ കാട്ടിലും. ഷെറിലിനെ കുത്താന്‍ നോക്കിയ അക്രമിയെ നേരിടാന്‍ ശ്രമിച്ച വളര്‍ത്തുനായയെ അക്രമി ഉപദ്രവിച്ചിരുന്നു. കാലിന് പരിക്കേറ്റെങ്കിലും ഷെറിലിന് ഒപ്പം ഓടിയെത്താന്‍ മിലിയെന്ന ആ വളര്‍ത്തുനായയ്ക്ക് സാധിച്ചു.

കാണാതായ ഇവര്‍ക്ക് വേണ്ടി കുടുംബവും പൊലീസും തിരച്ചില്‍ ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് ഷെറിലിനെ കണ്ടെത്തുന്നത്. കാണാതായ സ്ഥലത്ത് നിന്നും നാലുകിലോമീറ്റര്‍ അകലെ വനത്തിനുള്ളിലായാണ് ഷെറിലിനെ കണ്ടെത്തിയത്. നേരത്തെ ഹെലികോപറ്റര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ സംഘം പോവുന്നത് കണ്ട് കൈവീശിയെങ്കിലും ഷെറിലിനെ സംഘം കണ്ടിരുന്നില്ല. കയ്യിലെ ബാഗിലുണ്ടായിരുന്ന കുറച്ചുവെള്ളവും കള്ളിമുള്‍ച്ചെടിയുടെ പഴവും ഭക്ഷിച്ചാണ് ഷെറില്‍ ജീവന്‍ നിലനിര്‍ത്തിയത്. ഷെറിലിന്റെയൊപ്പം തന്നെ നിന്ന വളര്‍ത്തുനായ മിലിയുടെ കുരയാണ് തെരച്ചില്‍ സംഘത്തെ ഇവരുടെ അടുത്തേക്ക് എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button