ന്യൂഡല്‍ഹി : രാജി അംഗീകരിക്കാന്‍ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകത്തിലെ 15 വിമത എംഎല്‍എമാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി പരിഗണിക്കുകയാണ്. സ്പീക്കറുടെ അധികാരത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗിയാണ് വിമത എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായത്. രാജിവെച്ച എം എല്‍ എമാരില്‍ രണ്ടുപേര്‍ക്കെതിരെ അയോഗ്യതാ നടപടികള്‍ നടക്കുന്നതായി റോത്തഗി കോടതിയെ അറിയിച്ചു. വിമത എം.എല്‍.എമാര്‍ ഇല്ലെങ്കില്‍ ഈ സര്‍ക്കാര്‍ ഇല്ല, രാജിവെക്കുക എന്നത് എം.എല്‍.എയുടെ അവകാശമാണെന്നും റോത്തഗി വാദിച്ചു.
വിമത എം.എല്‍.എമാരില്‍ പലരും അയോഗ്യരാക്കപ്പെടും എന്ന് വന്നതോടെ രാജി സമര്‍പ്പിക്കുകയായിരുന്നു എന്നാണ് സ്പീക്കറുടെ വാദം. ചിലരുടെ രാജിയില്‍ സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. സ്വമേധയാ ആണോ രാജിക്ക് പിറകില്‍ സമ്മര്‍ദ്ദമുണ്ടോ എന്നും പരിശോധിക്കേണ്ടതുണ്ട്. അത് ഭരണഘടനാപരാമായ ഉത്തരവാദിത്വാണന്ന് സ്പീക്കര്‍ രമേശ് കുമാര്‍ പറയുന്നു. ഈ വാദത്തിന്റെ സാധുത കോടതി പരിശോധിക്കും.
രാജി സ്വീകരിക്കാത്ത സ്പീക്കറുടെ നടപടി അവകാശ ലംഘനമാണെന്നും ബി.ജെ.പിയുമായി വിമത എം.എല്‍.എമാര്‍ ഗൂഢാലോചന നടത്തിയെന്നതിന് തെളിവില്ലെന്നും റോത്തഗി കോടതിയില്‍ പറഞ്ഞു. കേസില്‍ വാദം തുടരുകയാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ഇത്തരം ഭരണഘടനാ വിഷയങ്ങളില്‍ വാദം പറയാന്‍ കോടതി കഴിഞ്ഞ തവണ അഭിഭാഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്പീക്കറെ നേരിട്ട് കണ്ട് നല്‍കിയ രാജി ആയതിനാല്‍ കൂടുതല്‍ പരിശോധന ആവശ്യമില്ലെന്നാണ് വിമത എം.എല്‍.എമാരുടെ വാദം. ആദ്യം പത്ത് എം.എല്‍.എമാരാണ് കോടതിയെ സമീപിച്ചിരുന്നത്. എം.ടി.ബി നാഗരാജ് അടക്കം 6 പേര്‍ കൂടി പിന്നീട് ഹരജി നല്‍കിയിരുന്നു. ഈ രണ്ട് ഹരജികളും ഇന്ന് ഒന്നിച്ച് പരിഗണിക്കും.
Post Your Comments