മുംബൈ : കെട്ടിടം തകർന്നു വീണു മരിച്ചവരുടെ എണ്ണം 10ആയി. അപകടത്തിൽ 8പേർക്ക് പരിക്കേറ്റു. മുംബൈയിലെ ഡോംഗ്രിയിലുള്ള കേസര്‍ബായി എന്ന നാല് നില കെട്ടിടമാണ് തകർന്നു വീണത്. ഇന്ന് രാവിലെ പതിന്നൊന്നരയോടെയായിരുന്നു സംഭവം. നിരവധി ആളുകൾ ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. അഗ്നിശമന സേനാംഗങ്ങളും, ദേശീയ ദുരന്ത നിവാരണ സേനയും ചേർന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങൾ പുരോഗമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിന് നൂറ് വര്‍ഷത്തോളം പഴക്കമുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു.
#UPDATE Mumbai: Death toll rises to 10 in the Kesarbhai building collapse in Dongri, today. 8 people have been injured in the incident, so far. #Maharashtra pic.twitter.com/y4PvNenDaD
— ANI (@ANI) July 16, 2019
Mumbai Building Repair & Reconstruction Board (a unit of Maharashtra Housing and Area Development Authority) on Kesarbhai building collapse: The portion of Kesarbhai building that collapsed is unauthorised. pic.twitter.com/XfnbfpTkD3
— ANI (@ANI) July 16, 2019
Post Your Comments