രാത്രി എട്ടിനു ശേഷം ആഹാരം കഴിക്കുന്നതാണ് പലരുടെയും ശീലം. എട്ടു മണിക്കു ശേഷം ഭക്ഷണം കഴിച്ചാൽ തടി കൂടുമെന്നാണ് പറയപ്പെടുന്നത്. എന്നാൽഎട്ട് മണിക്ക് ശേഷം ആഹാരം കഴിക്കുന്നത് തടി കൂടാൻ കാരണമാകില്ലെന്നാണ് ഒരു കൂട്ടം ഗവേഷകർ വ്യക്തമാക്കുന്നത്. അതേസമയം ഈ ശീലം ആരോഗ്യത്തിന് ഹാനികരമാണ് താനും.
താമസിച്ച് അത്താഴം കഴിക്കുന്നതു മൂലം ഭക്ഷണം കഴിച്ചയുടനേ കിടക്കേണ്ടി വരുന്നു. ഇതു നെഞ്ചെരിച്ചിലിനു കാരണമാകും. വൈകി ഭക്ഷണം കഴിക്കുമ്പോള്‍ അത് ദഹിപ്പിക്കാന്‍ ശരീരം കഠിനാധ്വാനം ചെയ്യേണ്ടി വരും. ഇത് സുഖകരമായ ഉറക്കം നഷ്ട്ടപ്പെടാനും കാരണമാകും. കൂടാതെ കുടവയർ വർധിക്കാനും ഈ ശീലം കാരണമാകും.
അഞ്ചുമുതല്‍ ഏഴു മണിക്കൂര്‍ വരെ ഇടവേള ഇട്ടു വേണം ഭക്ഷണം കഴിക്കാന്‍. വൈകി അത്താഴം കഴിക്കുമ്പോള്‍ കൂടുതല്‍ കഴിക്കും. ഇത് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടാന്‍ കാരണമാകും. താമസിച്ചു ഭക്ഷണം കഴിക്കുന്നത് പ്രമേഹത്തിനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും പഠനത്തിൽ പറയുന്നു.
Post Your Comments