കണ്ണൂർ: പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ കേസന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകി. ആത്മഹത്യ ചെയ്ത വ്യവസായി സാജന്റെ ഭാര്യയാണ് പരാതി നൽകിയത്. ഇപ്പോഴത്തെ അന്വേഷണസംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളും പരാതിയിലുണ്ട്. നിലവിലെ അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും അവർ പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.സാജന്റെ മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ തന്റെയും കുടുംബാംഗങ്ങളുടെയും മൊഴി രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍, തന്നെയും കുടുംബാംഗങ്ങളെയും അപകീര്‍ത്തിപ്പെടുത്തണമെന്ന ദുരുദ്ദേശ്യത്തോടെ, താനും ഡ്രൈവറും തമ്മില്‍ തെറ്റായ ബന്ധമുണ്ടെന്ന രീതിയില്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്രചാരണം നടത്തുകയാണെന്നു ബീനയുടെ പരാതിയില്‍ പറയുന്നു. ഇതാണു സാജന്റെ ആത്മഹത്യക്കു പിന്നിലെന്നും അതേക്കുറിച്ചു മകള്‍ മൊഴി നല്‍കിയെന്നുമുള്ള വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരില്‍നിന്നു ലഭിക്കുന്ന വിവരമെന്ന രീതിയിലാണു പ്രചാരണം. ജോലിയില്‍ ഗുരുതര വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ സംരക്ഷിക്കാനായി സംഭവത്തിന്റെ ഗതി മാറ്റിയെടുക്കുകയെന്ന ദുരുദ്ദേശ്യമാണ് ഇതിനു പിന്നില്‍.
അന്വേഷണ ഉദ്യോഗസ്ഥരോട് ഇത്തരത്തില്‍ ഒന്നും പറഞ്ഞിട്ടില്ലെന്നു മകള്‍ തുറന്നുപറഞ്ഞിട്ടുണ്ട്. സാജനുമായി യാതൊരു അഭിപ്രായവ്യത്യാസവും ഉണ്ടായിട്ടില്ല.ഓഡിറ്റോറിയത്തിനു നഗരസഭ െലെസന്‍സ് നല്‍കാത്തതിലുള്ള വിഷമം മാത്രമാണു കുടുംബത്തിലുണ്ടായിയരുന്നത്. വസ്തുതകള്‍ മറച്ചുവച്ച് തന്നെയും കുടുംബത്തെയും തേജോവധം ചെയ്യാനും മാനസിക സമ്മര്‍ദത്തിലാക്കി തകര്‍ക്കാനുമുള്ള നീക്കമാണു നടക്കുന്നത്. കുടുംബത്തെ മോശമായി ചിത്രീകരിച്ച് ചില മാദ്ധ്യമങ്ങൾ വാർത്ത നൽകിയതോടെയാണ് ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും കത്ത് നൽകിയത്.
കേസന്വേഷിക്കുന്ന ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ച വിവരപ്രകാരം എന്ന രീതിയിലാണ് കുടുംബത്തെക്കുറിച്ച് അപവാദം വാർത്തയെന്ന രീതിയിൽ പ്രചരിപ്പിക്കുന്നത്. ജോലിയിൽ ഗുരുതരമായ വീഴ്ച വരുത്തിയ നഗരസഭാ അധികൃതരെ രക്ഷിക്കാൻ യഥാർത്ഥ വസ്തുത മറച്ച് വെച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നും കുടുംബം ആരോപിക്കുന്നു. കുടുംബത്തെ തേജോവധം ചെയ്തുകൊണ്ടുള്ള വാർത്തകൾ കാരണം മാനസികമായി തകർന്നിരിക്കുകയാണെന്നും കത്തിൽ പറയുന്നു. മാത്രമല്ല കേസുമായി ബന്ധപ്പെട്ട് തെറ്റായ വാർത്തകൾ മാദ്ധ്യമങ്ങൾക്ക് നൽകുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി നടപടിയെടുക്കണമെന്നും ഭാര്യ ബീന കത്തിൽ പറയുന്നു.
ഇപ്പോഴത്തെ അന്വേഷണം ശരിയായ ദിശയിലല്ല. കേസനേ്വഷണം സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും മാധ്യമങ്ങള്‍ക്കു തെറ്റായ വാര്‍ത്ത നല്‍കുന്ന ഉദ്യോഗസ്ഥരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും നല്‍കിയ പരാതിയില്‍ ബീന ആവശ്യപ്പെടുന്നു.
Post Your Comments