വളരെ പെട്ടെന്നാണ് ബോട്ടിൽ ക്യാപ്പ് ചലഞ്ച് സോഷ്യൽ മീഡിയയിൽ വൈറലായത്. ഹോളിവുഡ് നടനും നിര്‍മാതാവുമായ ജേസന്‍ സ്റ്റാഥമിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തോടെയാണ് ബോട്ടില്‍ ക്യാപ്പ് ചലഞ്ച് ആരംഭിച്ചത്. പിന്നീട് നിരവധി നടന്മാരും നടിമാരും വ്യത്യസ്ത രീതിയില്‍ ഈ ചലഞ്ച് ഏറ്റെടുത്തു. ഇപ്പോഴിതാ, സല്‍മാന്‍ ഖാനും ബോട്ടില്‍ ക്യാപ്പ് ചലഞ്ച് ഏറ്റെടുത്തിരിക്കുകയാണ്. കുപ്പിയുടെ അടപ്പ് കാലുകൊണ്ട് അടിച്ചു തെറിപ്പിക്കുന്നതിന് പകരം, ഊതി തുറക്കുകയാണ് താരം ചെയ്തത്. വെള്ളം അമൂല്യമാണെന്ന സന്ദേശമാണ് സല്‍മാന്‍ ആരാധകര്‍ക്ക് നല്‍കിയത്.
Post Your Comments