Latest NewsIndia

സൈന്യം 60കാരനെ വെടിവെച്ച് കൊന്നു; സംഭവത്തില്‍ ബിഎസ്എഫിന്റെ വിശദീകരണം ഇങ്ങനെ

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചയാളെ സൈന്യം വെടിവച്ച് കൊന്നു. പാക്കിസ്ഥാനില്‍ നിന്നുള്ള ഭീകരനാണ് ഇയാളെന്നാണ് സംശയം. ജമ്മു കാശ്മീരിലെ സാംബ ജില്ലയിലെ അതിര്‍ത്തിയിലാണ് സംഭവം. വെടിയുതിര്‍ക്കും മുന്‍പ് പലവട്ടം ഇയാളോട് തിരികെ പോകാന്‍ ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ തിരികെ പോകാന്‍ വിസമ്മതിച്ചുവെന്നുമാണ് ബിഎസ്എഫിന്റെ വിശദീകരണം.

പുലര്‍ച്ചെ മൂന്ന് മണിയോടെ 60നോടടുത്ത് പ്രായം വരുന്നയാള്‍ അതിര്‍ത്തിയില്‍ നിന്നും ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ചപ്പോഴാണ് ബിഎസ്എഫ് ജവാന്‍ വെടിവച്ചത്. ഇയാളുടെ പക്കല്‍ തോക്കുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. സാംബ ജില്ലയിലെ എസ്എം പുര സൈനിക പോസ്റ്റില്‍ മൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്. ഈ സംഭവത്തില്‍ സൈന്യം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരാണ് സംഭവത്തിന് പിന്നില്‍ എന്ന് വ്യക്തമല്ല. ഊര്‍ജിതമായ അന്വേഷണം നടത്തുമെന്നും സൈന്യം വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button