Latest NewsKerala

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം : കെഎസ്ഇബിയുടെ സുപ്രധാന തീരുമാനമിങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നടപ്പാക്കേണ്ട സാഹചര്യം ഉടനില്ലെന്നു കെഎസ്ഇബി. ഈ മാസം 31വരെ നിലവിലെ സ്ഥിതി തുടരും. ഓഗസ്റ്റ് ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് മഴയുടെ അളവും അണക്കെട്ടിലെ ജലനിരപ്പും അടക്കമുള്ള സാഹചര്യങ്ങൾ വിശദമായി വിലയിരുത്താനും തീരുമാനിച്ചു. വരും ദിവസങ്ങളിൽ ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ പ്രവചനത്തിൽ വിശ്വാസമര്‍പ്പിച്ചാണ് ലോഡ്ഷെഡിംഗ് ഉടൻ വേണ്ടെന്ന തീരുമാനത്തിൽ എസ്ഇബി എത്തിയത്. നിലവിൽ അണക്കെട്ടുകളിൽ സംഭരണശേഷിയുടെ 12% വെള്ളം മാത്രമേ ബാക്കിയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button