ന്യൂഡല്‍ഹി: മേക്ക് ഇന്‍ ഇന്ത്യയിലൂടെ പ്രതിരോധരംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി ഇന്ത്യ. വിവിധ രാജ്യങ്ങളിലെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധങ്ങളും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിച്ച് നൽകാനാണ് ഇന്ത്യയുടെ ലക്ഷ്യം. 2024-2025 ആകുമ്പോള്‍ 35,000 കോടി രൂപയുടെ കയറ്റുമതിയാണ് ലക്ഷ്യമിടുന്നത്. പ്രതിരോധ ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ മുന്നേറ്റം നടത്താന്‍ പ്രതിരോധ മന്ത്രാലയവും മുന്നോട്ടു വന്നിട്ടുണ്ട്. 10,700 കോടി രൂപയുടെ ആയുധങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്‌തത്.
അന്‍പതോളം രാജ്യങ്ങള്‍ ഇതിനോടകം ആയുധങ്ങള്‍ വാങ്ങാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളുടെ പ്രതിരോധ അറ്റഷെകള്‍ക്ക് (നയതന്ത്രകാര്യാലയ വിദഗ്ധന്‍) ഇന്ത്യയുടെ ആയുധ നിര്‍മ്മാണ വൈദഗ്ധ്യം മനസ്സിലാക്കി കൊടുത്തിട്ടുണ്ട്. ഓരോ രാജ്യങ്ങളിലെയും അറ്റഷെയ്ക്ക് ഇന്ത്യയുടെ ആയുധ നിര്‍മ്മാണമികവിനെപ്പറ്റിയുളള വിവരങ്ങള്‍ എത്തിക്കാനായി 50,000 ഡോളര്‍ വരെയായിരിക്കും പ്രതിവര്‍ഷം നല്‍കുക. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്.
Post Your Comments