തഞ്ചാവൂര്‍: പുതുക്കോട്ടൈ ആലങ്കുടി ഗ്രാമത്തില്‍ ഹിന്ദു മുന്നണി നേതാവ് മുരുകാനന്ദനും പിതാവിനും നേരെ ചില അക്രമികളുടെ ആക്രമണം. തലയ്ക്ക് വെട്ടേറ്റ ഇരുവരെയും ഗുരുതര പരിക്കുകളോടെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണ്.വീട് വളഞ്ഞ് മുരുകാനന്ദനെയും അച്ഛനെയും ക്രൂരമായ ആക്രമണത്തിന് വിധേയരാക്കുകയായിരുന്നു. ആലങ്കുടി ഗ്രാമത്തിലെ മുസ്ലിം മതപരിവര്‍ത്തന നീക്കങ്ങളെ ചെറുത്തു പോന്നതാണ് ആക്രമണ കാരണമെന്നാണ് ഇവരുമായി അടുപ്പമുള്ള വൃത്തങ്ങൾ സൂചന നൽകുന്നത്.
എന്‍ഐഎ തെരച്ചില്‍ നടത്തിയ മേഖലകളാണ് ഇവിടം. നേരത്തെയും മുരുകാനന്ദന് നേരെ ആക്രമണ ശ്രമം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. മുസ്ലിം തീവ്രസംഘടനകളുമായി അടുപ്പമുള്ള ചിലർ ഈ സ്വാധീനമുള്ള മേഖലയില്‍ ഉണ്ടെന്നും ഇവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അധികൃതരെ അറിയിച്ചതും മുരുകാനന്ദന് നേരെയുള്ള ആക്രമണത്തിന് കാരണമായെന്നാണ് ഇവരുടെ ബന്ധുക്കളുടെ ആരോപണം. മുസ്ലിം മതപരിവര്‍ത്തന ശ്രമത്തെ എതിര്‍ത്തതിന് പിഎംകെ നേതാവ് രാമലിംഗത്തെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ വെട്ടിക്കൊന്നതിന്റെ നടുക്കം മാറും മുന്‍പാണ് പുതിയ സംഭവം.
Post Your Comments