കണ്ണൂർ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ ക്വട്ടേഷൻ സംഘം പിടിയിലായി.പിടിയിലായവർ ചന്ദനക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്ന് പോലീസിന് വ്യക്തമായി.ശിവപുരം സ്വദേശികളായ സി പ്രവീൺ, പി പി ജനീഷ്, ലിജിൽ, മമ്പറം സ്വദേശി ഷിബിൻ രാജ്, പടിക്കച്ചാൽ സ്വദേശി ലിജിത്ത് എന്നിവരാണ് പിടിയിലായത്.
ഇരിട്ടിയിൽ ഷൈമോനെന്ന യുവാവിനെ അഞ്ചുപേരും ചേർന്ന് കാർ കയറ്റി കൊല്ലാൻ ശ്രമിക്കുകയായിരുന്നു. കഴിഞ്ഞമാസം പതിനൊന്നിനാണ് സംഭവം നടന്നത്.ഉളിക്കൽ സ്വദേശിയും ഇന്‍റീരിയര്‍ ഡിസൈൻ ജോലിക്കാരനുമായ ഷൈമോനെ ജോലിയുണ്ടെന്ന് പറഞ്ഞ് എടക്കാടേക്ക് വിളിച്ചുവരുത്തി. തുടർന്ന് ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച ശേഷം കാർ കയറ്റി കൊല്ലാൻ ശ്രമിച്ചു. ഷൈമോനിൽ നിന്ന് സ്വർണ്ണമാലയും 25000 രൂപയം കവർന്നു.
പ്രതിയായ ലിജിത്ത് രണ്ട് കാപ്പ കേസുകളിലടക്കം പതിനാറ് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.180000 രൂപയുടെ ക്വട്ടേഷൻ എടുത്താണ് പ്രതികൾ ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. ക്വട്ടേഷൻ നൽകിയ വ്യക്തിയെക്കുറിച്ച് വ്യക്തമായ വിവരം കിട്ടിയെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
Post Your Comments