Latest NewsIndia

സെക്‌സില്ലാതെ എങ്ങനെ കഴിയുമെന്ന് ചോദിച്ചു; ബിഗ് ബോസിനെതിരെ പോലീസ് സ്റ്റേഷനിൽ പരാതിയുമായി നടി

ബിഗ്‌ബോസ്‌ തെലുങ്ക് പതിപ്പിന്റെ അണിയറപ്രവർത്തകർക്കെതിരെ പരാതിയുമായി നടി ഗായത്രി ഗുപ്ത. ഷോയില്‍ പങ്കെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും എന്നാല്‍ തന്റെ സമ്മതം കൂടാതെ കരാറില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും റായ്ദുര്‍ഗം പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ നടി വ്യക്തമാക്കുന്നു. ബിഗ് ബോസിന്റെ അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ സെക്‌സില്ലാതെ 100 ദിവസം ഞാന്‍ എങ്ങനെ ജീവിക്കുമെന്ന് ചോദിച്ച് പരിഹസിച്ചുവെന്നും ഗായത്രി പരാതിയില്‍ വ്യക്തമാക്കുന്നു.

മാര്‍ച്ച് 19നാണ് രഘു എന്നയാള്‍ എന്നെ വിളിച്ച് ബിഗ്‌ബോസ് സീസണ്‍-3 യില്‍ സെലക്ടായ കാര്യം പറയുന്നത്. ജൂലൈ മൂന്നാം വാരത്തിലാണ് ഷോ തുടങ്ങുന്നത്. പിന്നീട് ഫിലിംനഗറിലെ ഹോട്ടലില്‍ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് സംസാരിക്കാനായി തന്നെ ക്ഷണിക്കുകയുണ്ടായി. ഒരാഴ്ച്ചയ്ക്ക് ശേഷം ഷോയെക്കുറിച്ചുള്ള അവസാനഘട്ട വിശദീകരണം നല്‍കാന്‍ രഘു, അഭിഷേക്, രവികാന്ത് എന്നിവര്‍ എന്റെ വീട്ടിലെത്തുകയും അതില്‍ ഒരാള്‍ സെക്‌സില്ലാതെ നിങ്ങള്‍ എങ്ങനെ ബിഗ്‌ബോസ് ഹൗസില്‍ 100 ദിവസംജീവിക്കുമെന്ന് ചോദിക്കുകയായിരുന്നുവെന്നും ഗായത്രി നൽകിയ പരാതിയിൽ പറയുന്നു. ബിഗ്‌ബോസിൽ പങ്കെടുക്കുമെന്ന വാക്ക് വിശ്വസിച്ച് പുതിയ സിനിമകളൊന്നും താന്‍ ഏറ്റെടുത്തില്ലെന്നും തനിക്ക് മതിയായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഗായത്രി പരാതിയില്‍ ആവശ്യപ്പെടുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button