Latest NewsKerala

കേരള ടൂറിസത്തിന് മൂന്ന് രാജ്യാന്തര ഗോള്‍ഡന്‍ പുരസ്‌കാരം

തിരുവനന്തപുരം•ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ മൂന്ന് ഗോള്‍ഡന്‍ പുരസ്‌കാരങ്ങള്‍ കേരള ടൂറിസത്തിന് ലഭിച്ചു. ടൂറിസം രംഗത്ത് സ്ത്രീ ശാക്തീകരണത്തിന് വേണ്ടി ഉത്തരവാദിത്ത ടൂറിസം മിഷന്‍ കുമരകത്ത് നടപ്പിലാക്കിയ പദ്ധതികള്‍ക്കും അവയില്‍ പ്രത്യേകിച്ച് കുമരകത്തെ ഉത്തരവാദിത്ത ടൂറിസം പ്രൊജക്ടായ കുമരകം സമൃദ്ധി എത്‌നിക് ഫുഡ് റെസ്‌ടോറന്ടിനുമാണ് പുരസ്‌കാരം. സ്ത്രീ ശാക്തീകരണ പദ്ധതി വിഭാഗത്തിലാണ് കേരള ടൂറിസം ഈ പുരസ്‌കാരം നേടിയത്.

കേരളത്തില്‍ നടക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുമരകത്ത് നടന്ന് വരുന്ന സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും പരിഗണിച്ചാണ് പുരസ്‌കാരം. കേരളത്തില്‍ ആകെയുള്ള 15500 ഉത്തരവാദിത്ത മിഷന്‍ യൂണിറ്റുകളില്‍ 13500 യൂണിറ്റുകള്‍ സ്ത്രീകള്‍ നേതൃത്വം കൊടുക്കുന്നവയാണ്.

എല്ലാ പരമ്പരാഗത തൊഴിലുകളേയും, ടൂര്‍ പാക്കേജുകളാക്കി മാറ്റുന്ന പ്രവര്‍ത്തനം, വനിതകളുടെ കലാഗ്രൂപ്പുകള്‍ രൂപീകരിച്ച് അവയെ ടൂറിസം മേഖലയുമായി ബന്ധിപ്പിക്കുന്ന പ്രവര്‍ത്തനം, പാരമ്പര്യ ഭക്ഷണം ടൂറിസ്റ്റുകളെ പരിചയപ്പെടുത്തുന്നതിന് വേണ്ടി ആരംഭിച്ച സമൃദ്ധി എത്‌നിക് റസ്റ്റോറന്റ്, പാരിസ്ഥിതിക സൗഹൃത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തുണി സഞ്ചികള്‍ പേപ്പര്‍ ബാഗുകള്‍ തുടങ്ങിയ വിവിധ പ്രവര്‍ത്തങ്ങള്‍ ഇവയെല്ലാം സ്ത്രീകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നത്. കുമരകത്തെ മൊത്തത്തില്‍ ഉള്ള ടൂറിസം പ്രവര്‍ത്തങ്ങളും, സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷന്‍ പ്രവര്‍ത്തനങ്ങളിലെ സ്ത്രീ പങ്കാളിത്വവും അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.

ഏറ്റവും മികച്ച ടൂറിസം വെബ്‌സെറ്റിനുള്ള ഗോള്‍ഡന്‍ പുരസ്‌കാരവും കേരള ടൂറിസം വെബ്‌സൈറ്റിന് ലഭിച്ചത്. ഇന്‍വിസ് മള്‍ട്ടിമീഡിയ ആണ് കേരള ടൂറിസത്തിന് വേണ്ടി വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനത്തിന് സാങ്കേതിക സഹായം നല്‍കുന്നത്. കേരള ടൂറിസത്തിന്റെ പരസ്യ പ്രചരണ പരിപാടിയായ കം ഔട്ട് ആന്‍ഡ് പ്ലേക്ക് മികച്ച പരസ്യ പ്രചരണ പരിപാടിക്കുള്ള പുരസ്‌കാരവും നേടി. കേരള ടൂറിസത്തിന് വേണ്ടി ആ ക്യാമ്പയിന്‍ നടത്തിയത് സ്റ്റാര്‍ക്ക് കമ്മ്യൂണിക്കേഷനാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button