Latest NewsIndiaBusiness

കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്

മുംബൈ : കറന്‍സി നോട്ടുകള്‍ തിരിച്ചറിയാന്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി റിസര്‍വ് ബാങ്ക്. കാഴ്ചാപരിമിതി നേരിടുന്നവരെ സഹായിക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ വിനിമയത്തിലുളള 10, 20, 50, 100, 200, 500, 2000 തുടങ്ങിയ നോട്ടുകള്‍ തിരിച്ചറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനായിരിക്കും ആര്‍ബിഐ തയ്യാറാകുക എന്നാണ് റിപ്പോർട്ട്. രാജ്യത്തെ അന്ധരും, കാഴ്ചാപരിമിതി നേരിടുന്നവരുമായ 80 ലക്ഷം വ്യക്തികള്‍ക്ക് ഇത്തരം ഒരു ആപ്ലിക്കേഷന്‍ ഏറെ സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഇതിനായി റിസര്‍വ് ബാങ്ക് ടെക് കമ്പനികളില്‍ നിന്ന് താല്‍പര്യപത്രം ക്ഷണിച്ചു.

മഹാത്മാ ഗാന്ധി സീരിസിലുളളതും പുതിയ മഹാത്മ ഗാന്ധി സീരീസിലുളളതുമായ കറന്‍സി നോട്ടുകള്‍ മൊബൈല്‍ ക്യാമറയ്ക്ക് മുന്നില്‍ പിടിച്ചാല്‍ കറന്‍സിയുടെ മൂല്യമേതെന്ന് ഓഡിയോ നോട്ടിഫിക്കേഷനായി വ്യക്തമാക്കി നല്‍കുന്ന ആപ്ലിക്കേഷന്‍ നിര്‍മിച്ചുനല്‍കണമെന്നാണ് റിസര്‍വ് ബാങ്ക് താല്‍പര്യ പത്രത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button