കണ്ണൂര്‍: ശരാശരിയില്‍ താഴെ നിലവാരമുള്ള വിദ്യാര്‍ത്ഥികള്‍ പിഎസ്‍സി റാങ്കില്‍ മുന്നിലെത്തുന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്ന് വ്യക്തമാക്കി കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പിഎസ്‍സിയിലെ ക്രമക്കേടുകള്‍ കേരളത്തിലെ ഏജന്‍സികള്‍ അന്വേഷിച്ചിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.
യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥിയായ അഖിലിനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളായ ശിവരജ്ഞിത്ത്, നസീം എന്നിവർക്ക് പിഎസ്സി റാങ്ക് ലിസ്റ്റിലുണ്ടായിരുന്നു. ശിവരജ്ഞിത്തിന് സിവില്‍ പൊലീസ് ഓഫീസര്‍ പരീക്ഷയിൽ ഒന്നാം റാങ്കാണ്. സിവില്‍ പൊലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്‌എഫ്‌ഐ യൂണിറ്റ് പ്രസിഡന്‍റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്. രണ്ടാം പ്രതിയായ നസീം പൊലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്.
Post Your Comments