Latest NewsKerala

ഒരു ആപത്ത് വരുമ്പോള്‍ ആദ്യം ഓടി വരുന്നത് കൂലി പണിക്കാരനോ, ഡ്രൈവറോ ആയിരിക്കും- പുച്ഛിക്കുന്നവര്‍ക്കുള്ള കുറിപ്പ്

കോഴ്‌സുകള്‍ പലതും പഠിച്ചിട്ടും ജോലിയൊന്നുമാകാതെ വെറുതെയിരിക്കുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ എന്തു ജോലിയും ചെയ്യാന്‍ തയ്യാറാവുന്ന കുറച്ചു പേരെയെ കാണു. അങ്ങനെയുള്ളവരെ പുച്ഛിക്കുന്നവരുമുണ്ട്. അവരെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിരുത്സാഹപ്പെടുത്തുന്നവര്‍ക്കെതിരെ പത്തനംതിട്ട സ്വദേശിയായ ജിതിന്‍ കൃഷ്ണന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുകയാണ്. എംബിഎ പഠനം കഴിഞ്ഞ് നാട്ടില്‍ എത്തിയപ്പോള്‍ ജോലി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഓട്ടോഡ്രൈവറായ ജിതിന് താന്‍ നേരിടേണ്ടി വന്ന അനുഭവത്തെ കുറിച്ചാണ് പറയാനുള്ളത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഞാൻ ഒരു എഴുത്തുകാരൻ ഒന്നുമല്ല……
പിന്നെ എന്തിനെ ഇവിടെ വന്നു എന്നായിരിക്കും ആലോചിക്കുന്നത്? ….. അതിന് ഒരു കാരണമേ ഉള്ളു… കുറച്ചെങ്കിലും മനുഷ്യരെ പരസ്പരം മനസിലാക്കുന്നവരെ, ബഹുമാനിക്കുന്നവരെ ഞാൻ ഇവിടെയാണ് കൂടുതൽ കണ്ടിരിക്കുന്നത്…

സാഹചര്യം ആണ് മാനുഷരെ പലതും ആക്കി തീർക്കുന്നത്…

അല്ലെങ്കിൽ TIME ❗

ഞാൻ ഒരു സാധാരണ കുടുംബത്തിലെ ഒരംഗമാണ്… കുട്ടികാലം മുതലേ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന കൊണ്ട്, ജീവിതത്തിൽ രക്ഷപ്പെടണം എന്ന് അതിയായ ആഗ്രഹം ആയിരുന്നു…

അച്ഛൻ ഡ്രൈവർ ആണ്… അതുകൊണ്ട് തന്നെ വളരെ ചെറുപ്പത്തിലേ വണ്ടി ഓടിക്കാൻ അറിയാം.. .

ഡിഗ്രി പഠനം കഴിഞ്ഞ് അടുത്തത് എന്തെ എന്ന് ആലോചിച്ചു ഇരിക്കുമ്പോൾ ആണ് ബാംഗ്ളൂരിലെ ഒരു കോളേജിൽ നിന്നും അഡ്മിഷൻ വേണ്ടി ഉള്ള കാൾ വരുന്നത്…
അവരുടെ സംസാരത്തിൽ വളരെ അധികം ആത്മാർത്ഥ കണ്ടപ്പോൾ ഞാൻ ഓർത്തു, എന്തായാലും ഇത്രേം ആയില്ലേ? ഒരു MBA കൂടെ എടുത്തേക്കാം എന്ന്….

അങ്ങനെ വളരെ കഷ്ടപ്പെട്ട് ഞാൻ ഒരു MBA GRADUATE ആയി…

പഠനം പൂർത്തി ആക്കുന്ന സമയത്താണ് ഞാൻ മനസിലാക്കിയത് കോളേജ് കാർക്ക് ഇത് വെറും ഒരു ബിസിനസ് മാത്രം ആണ് എന്ന്….. അവർ പറഞ്ഞ പോലെ പ്ലേസ്മെന്റ് കാര്യങ്ങളും ഒന്നും കിട്ടിയതുമില്ല.. തൊഴിൽ ഇല്ലാത്തവരുടെ കൂടെ ഞാനും ഒരു മാത്രകയായി…

പഠനം പൂർത്തി ആക്കി നാട്ടിൽ തിരിച്ചത്തിയ മുന്നിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായിരുന്നു?
അതിൽ ഏറ്റവും പ്രെധാനപ്പെട്ടത് ഒരു ജോലി ആയിരുന്നു…

ഒരുപാട് എടുത്തു ജോലി അനേഷിച്ചു നടന്നു… . എന്റെ ഭാഗ്യ കുറവോ, സമയ ദോഷമൊ എന്ന് അറിയില്ല ഇത് വരെ ഒന്നും ശേരി ആയില്ല…

അങ്ങനെ ആണ് അച്ഛനെ സഹായിക്കാനായി ഇടക്ക് വണ്ടി കൊണ്ട് സ്റ്റാൻഡിൽ ഇറങ്ങാൻ ഇടയായത്….

ഇപ്പോൾ വീട്ടലിലുള്ളവരെ കളും ഉത്തരവാദിത്തം ആണ് നാട്ടുകാർക്ക് ഉള്ളത്…

(നീ എന്തോ പഠിക്കാൻ ഒക്കെ പോയതല്ലേ, വണ്ടി ഓടിക്കാനാണോ പഠിക്കാൻ പോയ്‌ എന്നെ പല പല ചോദ്യങ്ങൾ )

എന്നെ പോലെ സാഹചര്യം കൊണ്ട് പഠിച്ച പണി അല്ലാത്ത പല പണിയും ചെയ്യുന്ന ഒരുപാട് പേരെ എനിക്കറിയാം…

അതുകൊണ്ട് പറയുകയാണ്..

ഞാനും, എന്നെ പോലുള്ളവരും ഒട്ടുപാട് പേർ ഇ സമൂഹത്തിൽ ഉണ്ട്.. ഞങ്ങളും ജീവിക്കുന്നത് കഷ്ടപെട്ടിട്ടെ തന്നെയാണ്…. ആരുടെയും കട്ടിട്ടും, മോഷ്ടിച്ചിട്ടും അല്ല….

ചെയ്യുന്ന ജോലി എന്താണെങ്കിലും ആത്മാർത്ഥയോടുകൂടി ചെയ്യുക… അത്ര മാത്രം…

ഇന്ന് എനിക്ക് അഭിമാനത്തോടുകൂടി പറയാൻ പറ്റും ഞാൻ ഒരു ഡ്രൈവർ ആണെന്നെ… അല്ലെങ്കിൽ ഏതു ജോലിയും ചെയ്യാനുള്ള ഒരു മനസുണ്ടെന്ന്…

#തർക്കിക്കുന്നവർ ഒന്ന് ആലോചിക്കുക…

ഒരു ആപത് വരുമ്പോൾ ആദ്യം ഓടി വരുന്നത് ഇ പറഞ്ഞ കൂലി പണിക്കാരനോ, ഒരു ഡ്രൈവർ ഓ ആയിരിക്കും…

അവനായിരിക്കും ചിലപ്പോൾ നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ടുപോകുന്നത്, അല്ലെങ്കിൽ രക്തം തരുന്നത്…..

അതുകൊണ്ട് ഒന്ന് മനസിലാക്കുക എല്ലാ ജോലിക്കും അതിന്റെതായ ബുദ്ദിമുട്ടിക്കുകൾ ഉണ്ട്… എല്ലാ ജോലിക്കാരെയും ബഹുമാനിക്കുക…

ഒരു ചെറിയ ഓർമ പെടുത്തൽ മാത്രം…

##################################

ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരെ ദയവു ചെയ്ത് പുച്ഛിക്കരുത്…. അത് മാത്രം ഓർമിപ്പിച്ചു കൊള്ളുന്നു…

##################################

( സ്വന്തം മോൾക്ക് ഒരു വിവാഹ ആലോചന വരുമ്പോൾ സർക്കാർ ജോലിക്കാരുടെ കൂടെ മാത്രമേ കെട്ടിക്കത്തൊള്ളൂ എന്ന് പറയുന്നവർക്കും, ഡ്രൈവർ മാരെയും, കൂലി പണിക്കരെയും കാണുമ്പോൾ പുച്ഛിക്കുന്നവർക്കും വേണ്ടി സമർപ്പക്കുന്നു.. )

shortlink

Related Articles

Post Your Comments

Related Articles


Back to top button