മുംബൈ: രാജ്യത്ത് കുറഞ്ഞ വിലയിൽ വീടുകൾ ലഭിക്കുന്നത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ താഴ്ന്ന നിലയിൽ എത്തിയെന്ന് റിസര്‍വ് ബാങ്കിന്റെ റിപ്പോർട്ട്. അഫോഡബിള്‍ ഹൗസിംഗ് വിഭാഗത്തില്‍ അടുത്തകാലത്ത് ഉണര്‍വ് പ്രകടമാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, പുതിയ റിപ്പോര്‍ട്ടുമായി റിസര്‍വ് ബാങ്ക് എത്തുന്നത്. പൗരന്മാരുടെ വരുമാനവുമായി താരതമ്യം ചെയുമ്പോൾ രാജ്യത്തെ ഭവന നിര്‍മാണ മേഖലയിലെ ലഭ്യത മോശമാകുകയാണ് ചെയ്തത്. മുംബൈ താങ്ങാവുന്ന വിലയുളള ഭവനങ്ങളുടെ ലഭ്യത ഏറ്റവും കുറവുളള നഗരമായി തുടരുന്നു. ഭുവനേശ്വറിലാണ് ഭവന വില ഏറ്റവും താങ്ങാവുന്ന നിലയിലുളളതെന്നും റെസിഡന്‍ഷ്യല്‍ അസറ്റ് മോണിറ്ററൈസിംഗ് സര്‍വേ എന്ന പേരില്‍ പുറത്തുവന്ന റിപ്പോര്‍ട്ടിൽ പറയുന്നു.
Post Your Comments