NewsInternational

അല്‍ഷിമേഴ്‌സ് രോഗികള്‍ക്ക് വേറിട്ട പദ്ധതിയുമായി ഫ്രാന്‍സ്

 

പാരീസ്: അല്‍ഷിമേഴ്സ് രോഗികള്‍ക്ക് സാന്ത്വനമായി തെക്കുപടിഞ്ഞാറന്‍ ഫ്രാന്‍സില്‍ അല്‍ഷിമേഴ്സ് ഗ്രാമം ഒരുങ്ങുന്നു. ഫ്രാന്‍സിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്. 2019ന്റെ അവസാനത്തോടെ പൂര്‍ത്തിയാകുന്ന പദ്ധതിയില്‍ 120 തോളം അല്‍ഷിമേഴ്സ് രോഗികള്‍ ഉള്‍കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എല്ലാവിധ സംവിധാനങ്ങളും ഗ്രാമത്തില്‍ ഒരുക്കും. നിരവധി രോഗികള്‍ക്ക് ഇത് ആശ്രയമാകുമെന്ന് ന്യൂറോളജിസ്റ്റായ പ്രൊഫസര്‍ ഫ്രാന്‍കോയീസ് ഡാര്‍ട്ടിഗ്യൂസ് പറയുന്നു. ഒരു ലക്ഷത്തില്‍ അധികം അല്‍ഷിമേഴ്സ് രോഗികള്‍ ഫ്രാന്‍സില്‍ ഇന്നുണ്ട്. ഓരോ വര്‍ഷവും 20,000 പുതിയ രോഗികള്‍ ഉണ്ടാകുന്നുണ്ടെന്ന് ഫ്രാന്‍സ് അല്‍ഷിമേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി.

മുന്‍പ് നെതര്‍ലന്റില്‍ സമാനമായ ഒരു പദ്ധതി നടപ്പാക്കിയിരുന്നു. അതില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഫ്രാന്‍സ് അല്‍ഷിമേഴ്സ് ഗ്രാമം എന്ന പദ്ധതിയുമായി രംഗത്തുവന്നത്. യാതൊരു ചട്ടക്കൂടുമില്ലാതെ തുറന്ന ഘടനയിലാണ് ഇത് പ്രവര്‍ത്തിക്കുക. ഗവേഷകരും 100 ഓളം പരിചാരകരും വിവിധ സന്നദ്ധ പ്രവര്‍ത്തകരും രോഗികളോടൊപ്പം ഈ ഗ്രാമത്തില്‍ താമസിക്കും.

ആശുപത്രിയുടെ അന്തരീക്ഷത്തില്‍ നിന്നും രോഗികളെ പൂര്‍ണമായും അകറ്റി നിര്‍ത്തുകയാണ് ലക്ഷ്യം. രോഗികളെ പരിചരിക്കുന്നവര്‍ ഡോക്ടര്‍മാരടക്കം എല്ലാവരും ആശുപത്രി ചികിത്സാ രീതികളില്‍നിന്നും വ്യത്യസ്തമായായിരിക്കും പെരുമാറുക. ഷോപ്പിംഗ് , റസ്റ്ററന്റ്, തിയേറ്റര്‍ എന്നീ വിവിധ സൗകര്യങ്ങളും അല്‍ഷിമേഴ്സ് ഗ്രാമത്തില്‍ ഉണ്ടാകും

shortlink

Related Articles

Post Your Comments

Related Articles


Back to top button