![terrorists](/wp-content/uploads/2019/05/terrorists.jpg)
കാബൂള്‍: താലിബാന്‍ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. വടക്ക്-പടിഞ്ഞാറന്‍ അഫ്ഗാനിസ്താനിൽ ക്വാല ഇ നാവിലെ ഹോട്ടലിലേക്ക് പ്രാദേശിക സമയം ഉച്ചയ്ക്ക് 12.30ഓടെ ഭീകരര്‍ സേനാംഗങ്ങളുമായി ഏറ്റുമുട്ടുകയായിരുന്നു. ഏഴ് മണിക്കൂറിലേറെ നീണ്ട ഏറ്റുമുട്ടലില്‍ എട്ട് സൈനികര്‍ ഉൾപ്പെടെയുള്ളവരാണ് മരിച്ചത്. മൂന്ന് ഭീകരരെ വധിച്ചതായും രണ്ടുപേരെ പിടികൂടിയതായും അഫ്ഗാന്‍ ആഭ്യന്ത്ര മന്ത്രാലയ വക്താവ് നുസ്രത് റഹിമി അറിയിച്ചു. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. താലിബാനും അഫ്ഗാന്‍ സര്‍ക്കാറും തമ്മില്‍ സമാധാന സന്ധിസംഭാഷണം തുടരുന്നതിനിടെയാണ് ആക്രമണമുണ്ടായത്.
Post Your Comments