Latest NewsIndia

മുംബൈ ഭീകരാക്രമണത്തില്‍ പങ്കില്ല; ഉദ് ദവാ നേതാവ് കോടതിയില്‍

ലാഹോര്‍: മുംബൈ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു ജമാത് ഉദ് ദവാ നേതാവ് ഹാഫിസ് സയിദ് കോടതിയില്‍. ലാഹോര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉദ് ദവയും ഹാഫിസ് സയിദും ഈ അവകാശവാദം നടത്തിയത്. ഭീകരപ്രവര്‍ത്തനങ്ങള്‍ക്കു ധനസഹായം നല്‍കിയതിനു തനിക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പ്രതികള്‍ ആവശ്യപ്പെട്ടു.

മുംബൈ ഭീകരാക്രമണത്തിനു പിന്നിലെ ബുദ്ധികേന്ദ്രമായി ഹാഫിസ് സയിദിനെ ഇന്ത്യന്‍ ലോബി ചിത്രീകരിക്കുന്നതു യാഥാര്‍ഥ്യത്തിനു നിരക്കുന്നതല്ലെന്നും സയിദിന് ലഷ്‌കര്‍ ഇ ത്വയ്ബ, അല്‍ ക്വയ്ദ എന്നീ സംഘടനകളുമായി ബന്ധമില്ലെന്നും ഹര്‍ജിയില്‍ അവകാശപ്പെടുന്നു. ഭീകരതയ്ക്കു ധനസഹായം നല്‍കുന്നതിന്റെ പേരില്‍ 23 കേസുകളാണു ജമാത് ഉദ് ദവയ്ക്കും ഹാഫിസ് സയിദിനുമെതിരേ പഞ്ചാബ് ഭീകരവിരുദ്ധ സ്വകാഡ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചു ട്രസ്റ്റുകളിലൂടെ പണം കൈമാറിയെന്നാണു കേസ്.

shortlink

Post Your Comments


Back to top button