Latest NewsIndia

18000 പേരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി ഇന്‍ഫോസിസ്

ബെംഗുളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഒറ്റയടിക്ക് 18000 പേരെ റിക്രൂട്ട് ചെയ്യുന്നു. രാജ്യത്തെ സര്‍വകലാശാലകളില്‍ നിന്നാണ് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നത്. നിലവില്‍ 2.29 ലക്ഷം ജീവനക്കാരാണ് കമ്പനിയിലുള്ളത്.

ഈ സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ കമ്പനി 8000 പേര്‍ക്ക് ജോലി നല്‍കി. ഇവരില്‍ 2500 പേര്‍ ഇപ്പോള്‍ പഠിച്ചിറങ്ങിയവരാണ്. ഇനി അവശേഷിക്കുന്ന മാസങ്ങളിലാണ് റിക്രൂട്ട്‌മെന്റ് നടക്കുക.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ അവസാന പാദത്തില്‍ 20.4 ശതമാനമായിരുന്നു കമ്പനിയുടെ റിക്രൂട്ട്‌മെന്റ് നിരക്ക്. ഇത് ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യപാദമെത്തിയപ്പോള്‍ 23.4 ശതമാനം ഉയര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button