
തിരുവനന്തപുരം: നവജാത ശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. തെരുവ് നായ്ക്കൾ കുട്ടിയുടെ കാൽ കടിച്ചുകീറിയ നിലയിലായിരുന്നു.തിരുവനന്തപുരം വിളപ്പിൽശാലയിലാണ് സംഭവം.സ്കൂൾ വിദ്യാർത്ഥികളാണ് മൃതദേഹം ആദ്യം കണ്ടത്.
ഇതേ തുടർന്ന് പോലീസിനെ അറിയിക്കുകയായിരുന്നു. സംഭവം അന്വേഷിച്ച് വരികയാണെന്നും പോർസ്റ്റുമാർട്ടം ഉൾപ്പെടെ തുടർന്ന് നടപടികൾ നാളെ ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.ഇന്ന് പോലീസിന്റെ ശാസ്ത്രീയ കുറ്റാന്വേഷണ വിഭാഗവും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തും.
Post Your Comments