ഇടുക്കി : നെടുങ്കണ്ടം കസ്റ്റഡി മരണ കേസില്‍ കൊല്ലപ്പെട്ട പ്രതി രാജ് കുമാറിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കാണമെന്നുള്ള ആവശ്യത്തിൽ പ്രതികരണവുമായി ഫോറൻസിക് സർജൻ രംഗത്ത്. പോസ്റ്റുമോർട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ജുഡീഷ്യൽ കമ്മീഷന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം രാജ്‌കുമാറിന്റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പരിശോധിക്കുമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് വ്യക്തമാക്കി.ആദ്യ പോസ്റ്റുമോര്‍ട്ടം പരാജയമായിരുന്നു. പ്രഫഷണല്‍ രീതിയിലല്ല പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഇത് കേസിന് തിരിച്ചടിയാകുമെന്നും നാരായണക്കുറുപ്പ് പറഞ്ഞു.
മരണകാരണം കൃത്യമായി കണ്ടെത്തേണ്ടതുണ്ട്. അതിനായിവീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തുകയല്ലാതെ വേറെ വഴിയില്ല. ആര്‍.ഡി.ഒയുമായും പൊലീസുമായും ബന്ധപ്പെട്ട് അതിനു വേണ്ട നടപടികള്‍ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി.
Post Your Comments