Latest NewsKerala

മെഡിക്കല്‍ കോളേജിലെ കാന്‍സര്‍ വാര്‍ഡിനു സമീപം മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിനോട് ചേര്‍ന്ന് കാടുപിടിച്ച്‌ കിടന്ന സ്ഥലത്താണ് കാര്‍ഡ് ബോര്‍ഡില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ കാന്‍സര്‍  വാര്‍ഡിനു സമീപത്തുള്ള കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചയോടെ ഇന്‍സിനറേറ്ററിലെ തൊഴിലാളികളാണ് ദുര്‍ഗന്ധം വമിക്കുന്ന കാര്‍ഡ്ബോര്‍ഡ് പെട്ടി കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ടാഴ്ച പഴക്കമുണ്ടെന്ന് സംശയം.മൃതദേഹത്തിന്റെ മുഖം കത്തിക്കരിഞ്ഞ നിലയിലാണ്.പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

മെഡിക്കല്‍ കോളജിലെ കാന്‍സര്‍ വാര്‍ഡിനോട് ചേര്‍ന്ന് കാടുപിടിച്ച്‌ കിടന്ന സ്ഥലത്താണ് കാര്‍ഡ് ബോര്‍ഡില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. കൊലപ്പെടുത്തിയശേഷം കാര്‍ഡ്‌ബോര്‍ഡില്‍ പൊതിഞ്ഞ് മൃതദേഹം സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് കരുതുന്നു. മുന്‍പ് മാലിന്യങ്ങള്‍ തള്ളിയിരുന്ന സ്ഥലമായിരുന്നു ഇത്.

അതേസമയം ആലുവ പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കോട്ടയം കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയായ ബെന്യാമിന്‍ ബൈജുവാണ് മരിച്ചത്. ഈ കോളേജിലെ ബി-ടെക് വിദ്യാര്‍ത്ഥിയാണ് ബെന്യാമിന്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button