പേരക്കയ്ക്ക് ധാരാളം ഗുണങ്ങളുണ്ട്. വാഴപ്പഴത്തിലുള്ളതിനേക്കാളും പൊട്ടാസ്യം പേരക്കയിലുണ്ടെന്നാണ് പറയപ്പെടുന്നത് . ചര്മസൗന്ദര്യമുണ്ടാകാനും മറ്റും പേരയ്ക്ക കഴിഞ്ഞേ മറ്റെന്തുമുള്ളൂ. ഓറഞ്ചില്‍ അടങ്ങിയിരിക്കുന്നതിലുമധികം വിറ്റമിന്‍ സി പേരക്കയിലുണ്ട്.
കൂടാതെ വിറ്റാമിന്‍ എ,ബി,സി എന്നിവ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ പേരക്കയും പേരയിലയും ഔഷധഗുണമുള്ളവ തന്നെയാണ്. കാന്‍സറിനെ അകറ്റാനും പ്രമേഹത്തെ നിയന്ത്രിക്കാനുമെല്ലാം ഈ കുഞ്ഞുപഴത്തിന് കഴിവുണ്ട്. കൂടാതെ രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും, തൈറോയ്ഡ് ഗ്രന്ഥിയുടെ ആരോഗ്യം നിലനിര്‍ത്തുക എന്നീ ശാരീരികാവശ്യങ്ങള്ക്കുവേണ്ടിയുള്ള ചില രാസവസ്തുക്കളും പേരയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.ത്വക്കിന്റെ ആരോഗ്യം വര്ധിപ്പിക്കുന്നതിനൊടൊപ്പം തൊലിയുടെ ഇലാസ്തികത നിലനിര്‍ത്തി ചുളിയാതെ സംരക്ഷിക്കുകയും ചെയ്യും.
Post Your Comments